പ്രതീകാത്മക ചിത്രം 
Kerala

വീട്ടില്‍ വെച്ച് പ്രസവം, യുവതിയും കുഞ്ഞും മരിച്ചു; പ്രസവമെടുത്തത് ഭര്‍ത്താവും മകനും; കേസ്

രാത്രി ശാലിനിക്ക് പ്രസവവേദന തുടങ്ങിയെങ്കിലും ഇവരെ ആശുപത്രിയില്‍ കൊണ്ടു പോകാന്‍ ഭര്‍ത്താവോ മകനോ തയ്യാറായില്ല

സമകാലിക മലയാളം ഡെസ്ക്

കൊല്ലം: കൊല്ലം ചടയമംഗലത്ത് വീട്ടില്‍ വെച്ച് പ്രസവിച്ച യുവതിയും കുഞ്ഞും മരിച്ചു. ചടയമംഗലം കള്ളിക്കാട് സ്വദേശിനി ശാലിനിയും നവജാത ശിശുവുമാണ് പ്രസവത്തിനിടെ മരിച്ചത്. ഇന്നലെ രാത്രി ഒരു മണിയോടെയായിരുന്നു സംഭവം. 

രാത്രി ശാലിനിക്ക് പ്രസവവേദന തുടങ്ങിയെങ്കിലും ഇവരെ ആശുപത്രിയില്‍ കൊണ്ടു പോകാന്‍ ഭര്‍ത്താവോ മകനോ തയ്യാറായില്ല. പകരം ഇരുവരും ചേര്‍ന്ന് ശാലിനിയുടെ പ്രസവമെടുക്കാന്‍ ശ്രമിക്കുകയുമായിരുന്നുവെന്ന് പൊലീസ് പറയുന്നു.

രാവിലെ വിവരമറിഞ്ഞ നാട്ടുകാരാണ് പൊലീസിനേയും ആരോഗ്യവകുപ്പിനേയും കാര്യങ്ങള്‍ അറിയിച്ചത്. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു.  ശാലിനിയുടെ ഭര്‍ത്താവിനെ പൊലീസ് ചോദ്യം ചെയ്യുകയാണ്. 

ശാലിനി ഗര്‍ഭിണിയാണെന്ന വിവരം അറിഞ്ഞിരുന്നില്ലെന്നാണ് അയല്‍വാസികള്‍ പറയുന്നത്. നേരത്തേയും രണ്ട് തവണ ശാലിനി വീട്ടില്‍വച്ച് പ്രസവിച്ചിരുന്നുവെന്നും രണ്ട് തവണയും കുട്ടികള്‍ മരിച്ചതായും പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അനുനയത്തിന് വഴങ്ങാതെ കെ സുധാകരന്‍, തീരുമാനം ഹൈക്കമാന്‍ഡിന് ?; ബാക്കി സ്ഥാനാര്‍ത്ഥികളെയും ഇന്ന് പ്രഖ്യാപിക്കും

'ഇന്നലത്തെ മഴയിൽ പൊട്ടിമുളച്ച തകരയല്ല'; ലീഗ് സ്ഥാനാർത്ഥി പട്ടികയിൽ അതൃപ്തിയുമായി നൂർബിന റഷീദ്

'കോൺ​ഗ്രസ് കുട്ടനാടിനെ വിറ്റു, ഇത് ജനങ്ങൾ പൊറുക്കില്ല'

'തളിപ്പറമ്പ്, പയ്യന്നൂര്‍ മണ്ഡലങ്ങളില്‍ ജാഗ്രത വേണം'; വിമത നീക്കങ്ങളില്‍ കരുതലോടെ സിപിഎം

ഗ്യാസ് സിലിണ്ടർ വിതരണം ഇനി ഈസിയാകും, ക്രമക്കേട് തടയാൻ 'കേരള എൽപിജി സപ്ലൈ' ട്രാക്കറുമായി അധികൃതർ

SCROLL FOR NEXT