വിജിൽ കുമാർ  ടിവി ദൃശ്യം
Kerala

ചോറ്റാനിക്കരയില്‍ യുവതിയെ കനാലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം: ബൈക്ക് ഓടിച്ച സുഹൃത്ത് അറസ്റ്റില്‍

പുതിയകാവ് സ്വദേശി വിജില്‍ കുമാറിനെയാണ് അറസ്റ്റ് ചെയ്തത്

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: എറണാകുളം ജില്ലയിലെ ചോറ്റാനിക്കരയില്‍ യുവതിയെ കനാലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ബൈക്ക് ഓടിച്ചിരുന്ന സുഹൃത്ത് അറസ്റ്റില്‍. പുതിയകാവ് സ്വദേശി വിജില്‍ കുമാറിനെയാണ് അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കെതിരെ മന:പൂർവ്വമായ നരഹത്യയ്ക്കാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

കഴിഞ്ഞ ശനിയാഴ്ച രാവിലെയാണ് നെട്ടൂര്‍ സ്വദേശി ഷാനിയെ ചോറ്റാനിക്കരയ്ക്ക് സമീപം കനാലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സമീപത്ത് വിജില്‍ കുമാറിനെ അവശ നിലയില്‍ കണ്ടെത്തിയിരുന്നു. മദ്യലഹരിയില്‍ അബോധാവസ്ഥയിലായിരുന്നു ഇയാള്‍.

വെള്ളിയാഴ്ച്ച വൈകിട്ട് യുവതിയെ സുഹൃത്തായ യുവതിയുടെ വീട്ടിലാക്കാനായി വരുന്ന വഴി ബൈക്ക് നിയന്ത്രണം വിട്ട് കനാലിലേയ്ക്ക് മറിയുകയായിരുന്നുവെന്നാണ് ഇയാള്‍ പറഞ്ഞത്. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് ആദ്യം കേസെടുത്തിരുന്നു. ഇയാള്‍ക്കെതിരെ ഉദയംപേരൂര്‍ പൊലീസ് സ്റ്റേഷനില്‍ രണ്ട് ക്രിമിനല്‍ കേസുകള്‍ നിലവിലുണ്ടെന്ന് പൊലീസ് വ്യക്തമാക്കി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

'എനിക്കു കുട്ടികള്‍ ഉണ്ടാവില്ല, പിന്നെ അവളെങ്ങനെ ഗര്‍ഭിണിയായി?' കൊലപാതക കേസില്‍ പ്രതിയുടെ മൊഴി

'വിൽപ്പന ചരക്ക്' അല്ല 'ഫുട്ബോൾ'... ഇൻഫാന്റിനോയുടെ 'കച്ചവടം' പൂട്ടിച്ചു!

ഓവര്‍ടേക്കിങ്ങിനിടെ അപകടം; പാലക്കാട് തിരുവേഗപ്പുറയില്‍ സ്‌കൂട്ടര്‍ യാത്രക്കാരന്‍ മരിച്ചു

കനത്ത മഴയും ഇടിമിന്നലും; സൗദിയിലും യമനിലും വന്‍നാശനഷ്ടം, എട്ട് മരണം