ആശുപത്രിയില്‍ നിന്ന് കണ്ടെത്തിയ പാമ്പ് ടെലിവിഷന്‍ ദൃശ്യം
Kerala

'ആശുപത്രിയിലെത്തിയ യുവതിക്ക് പാമ്പുകടിയേറ്റിട്ടില്ല'; വിശദീകരണം തേടി

വിശദ പരിശോധനയില്‍ പാമ്പുകടിയേറ്റില്ലെന്ന് ബോധ്യമായതെന്ന് ഡോ. കെ കെ റീന

Author : സമകാലിക മലയാളം ഡെസ്ക്

പാലക്കാട്: ചിറ്റൂർ ആശുപത്രിയിൽ എത്തിയ യുവതിക്ക് പാമ്പുകടിയേറ്റിട്ടില്ലെന്ന് ആരോ​ഗ്യവകുപ്പ് ഡയറക്ടർ. വിശദ പരിശോധനയില്‍ പാമ്പുകടിയേറ്റില്ലെന്ന് ബോധ്യമായതെന്ന് ഡോ. കെ കെ റീന അറിയിച്ചു. സംഭവത്തിൽ ആശുപത്രി സൂപ്രണ്ടിനോടും ഡോക്ടറോടും വിശദീകരണം തേടി.

പാലക്കാട് പുതുനഗരം കരിപ്പോട് സ്വദേശി ഗായത്രിയെയാണ് പാമ്പുകടിയേറ്റതായാണ് വാർത്തകൾ വന്നത്. എട്ട് മാസം പ്രായമുള്ള മകളുടെ ചികില്‍സയ്ക്കായാണ് യുവതി ആശുപത്രിയിൽ എത്തിയത്. ചൂലിലാണ് ചെറിയ പാമ്പിനെ കണ്ടെത്തിയത്. എന്നാൽ ഇത് വിഷമില്ലാത്ത പാമ്പായിരുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

പാമ്പ് കടിയേറ്റ സംശയത്തിൽ യുവതിയെ പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് റഫർ ചെയ്ത നടപടി ഉചിതമായില്ലെന്നും ആ​രോ​ഗ്യവകുപ്പ് ഡയറക്ടർ പറഞ്ഞു. താലൂക്ക് ആശുപത്രിയിൽ ആന്റിവനം അടക്കം എല്ലാ സൗകര്യങ്ങളും ഉണ്ട്. താലൂക്ക് ആശുപത്രിയിൽ തന്നെ അമ്മയെ നിരീക്ഷണത്തിൽ പാർപ്പിക്കണമായിരുന്നു എന്നും ഡിഎച്ച്എസ് പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ആര് ഭരിക്കും?, ഫലമറിയാന്‍ മണിക്കൂറുകള്‍ മാത്രം; ആദ്യം എണ്ണുക തപാല്‍ വോട്ടുകള്‍

ഇടതുമുന്നണി തുടര്‍ഭരണം നേടും, ഒരാശങ്കയുമില്ല; പിണറായിയുടേത് കരുത്തുറ്റ നേത്യത്വം; ടി പി രാമകൃഷ്ണന്‍

'ഹൈദരാബാദിനെ പൂട്ടിക്കെട്ടി'; അംഗ്കൃഷിന് അർധ സെഞ്ച്വറി, കൊൽക്കത്തയ്ക്ക് 7 വിക്കറ്റ് ജയം

റിട്ടയര്‍മെന്റ് ലൈഫ് അടിച്ചുപൊളിക്കാം!, മാസം 20,000 രൂപ പെന്‍ഷന്‍; അറിയാം ഈ പോസ്റ്റ് ഓഫീസ് സ്‌കീം

ചരിത്രത്തിലെ ഏറ്റവും ക്രൂരമായ വിലവര്‍ധന; ജനജീവിതത്തെ അതിഗുരുതരമായി ബാധിക്കുന്നു: മുഖ്യമന്ത്രി

SCROLL FOR NEXT