ഫയല്‍ ചിത്രം 
Kerala

റേഷന്‍ കടകളുടെ പ്രവര്‍ത്തന സമയം മാറ്റിയിട്ടില്ല; രാത്രി ഏഴുവരെയെന്ന് മന്ത്രി

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് റേഷന്‍ കടകളുടെ പ്രവര്‍ത്തന സമയം മാറ്റിയിട്ടില്ലെന്ന് ഭക്ഷ്യ വകുപ്പ് മന്ത്രി പി തിലോത്തമന്‍. റേഷന്‍ കടകളുടെ പ്രവര്‍ത്തന സമയം കുറയ്ക്കുന്നത് കടകളിലെ തിരക്ക് കൂട്ടുമെന്നുള്ളതിനാല്‍, സംസ്ഥാനത്തെ റേഷന്‍ കടകളുടെ നിലവിലെ പ്രവര്‍ത്തന സമയം മാറ്റിയിട്ടില്ലെന്ന് അദ്ദേഹം ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചു. നിലവില്‍ രാവിലെ 9മുതല്‍ ഒരുമണിവരെയും വൈകുന്നേരം 3മുതല്‍ ഏഴുമണിവരെയുമാണ് റേഷന്‍ കടകളുടെ പ്രവര്‍ത്തന സമയം. 

കോവിഡ് വ്യാപുനം കണക്കിലെടുത്ത് റേഷന്‍ കടകള്‍ വൈകുന്നേരം അഞ്ചുമണിക്ക് അടയ്ക്കുമെന്ന് റേഷന്‍ വ്യാപാരി സംഘടനകളുടെ സംയുക്ത സമിതി അറിയിച്ചിരുന്നു. രാവിലെ 9മുതല്‍ ഉച്ചയ്ക്ക് ഒന്നുവരെയും രണ്ടുമുതല്‍ വൈകുന്നേരം അഞ്ചുവരെയും പ്രവര്‍ത്തിക്കും എന്നായിരുന്നു സമിതിയുടെ അറിയിപ്പ്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

പന്തിന്റെ പരിശീലനം ധോനിക്കൊപ്പം!

കാസര്‍കോട് തൃക്കരിപ്പൂരില്‍ വീട്ടമ്മ കിണറ്റില്‍ വീണ് മരിച്ചു

മലപ്പുറത്ത് തോട്ടില്‍ വീണ് നാലുവയസുകാരന്‍ മരിച്ചു

കണ്ണൂരിലെ മലയോര മേഖലയില്‍ കനത്ത മഴ; പാല്‍ചുരം റോഡ് തകര്‍ന്നു, പഴശ്ശി ഡാം തുറക്കും