പ്രതീകാത്മക ചിത്രം 
Kerala

ജൂനിയറായി പഠിച്ചതാണ് എന്ന് പറഞ്ഞ് യുവതി പരിചയപ്പെട്ടു, ലോഡ്ജിലേക്ക് വിളിച്ചുവരുത്തി മദ്യസത്കാരം; ഉണർന്നപ്പോൾ മാലയും മൊബൈലും ഇല്ല, പരാതി 

ഫെയ്സ്ബുക്കിലൂടെ പരിചയം നടിച്ച യുവതി യുവാവിന്റെ അഞ്ചര പവൻ മാലയും മൊബൈൽ ഫോണും അപഹരിച്ചതായി പരാതി

സമകാലിക മലയാളം ഡെസ്ക്

ആലപ്പുഴ: ഫെയ്സ്ബുക്കിലൂടെ പരിചയം നടിച്ച യുവതി യുവാവിന്റെ അഞ്ചര പവൻ മാലയും മൊബൈൽ ഫോണും അപഹരിച്ചതായി പരാതി. ചേർത്തല തുറവൂർ സ്വദേശി വിവേകാണ്​ (26) ചെങ്ങന്നൂർ പൊലീസിൽ പരാതി നൽകിയത്​. പൊലീസ് കേസെടുത്തു. ഫോറൻസിക് വിദഗ്ധരെത്തി തെളിവുകൾ ശേഖരിച്ചു.

എറണാകുളം കുണ്ടന്നൂർ ദേവീക്ഷേത്രത്തിലെ പൂജാരിയായ യുവാവ് ഒന്നരമാസം മുമ്പാണ് വിവാഹിതനായത്. സ്കൂളിൽ ജൂനിയറായി പഠിച്ചതാണ് താനെന്നും കല്യാണത്തിന്​ വരാൻ കഴിഞ്ഞില്ലെന്നും പറഞ്ഞ് ഒരുമാസം മുമ്പാണ്​​ ഫെയ്സ്ബുക്കിലൂടെ യുവതി പരിചയപ്പെട്ടത്.

തന്റെ മാതാവ്​ ചെങ്ങന്നൂർ ജില്ല ആശുപത്രിയിൽ അഡ്മിറ്റാണെന്നും നേരിട്ട് കാണണമെന്നും യുവതി ആഗ്രഹം പ്രകടിപ്പിച്ചു. 18ന്​ യുവതിയും മറ്റൊരു യുവാവും എം സി റോഡിൽ ചെങ്ങന്നൂർ ആശുപത്രി കവലയിലുള്ള ലോഡ്ജിൽ മുറിയെടുത്തു. യുവാവ് പുറത്തുപോയ ശേഷമാണ് വിവേക് മുറിയിലെത്തുന്നത്.

തുടർന്ന് യുവതി കുടിക്കാനായി തണുത്ത ബിയർ നൽകി. കുടിച്ചതോടെ ബോധം നഷ്​ടപ്പെട്ടു. രാത്രി ഉണർന്നപ്പോഴാണ്​ മാലയും മൊബൈൽ ഫോണും നഷ്​ടപ്പെട്ടതായി അറിയുന്നത്​. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഒടുവില്‍ വഴങ്ങി ഹൈക്കമാന്‍ഡ്, ഇടപെട്ട് ചെന്നിത്തലയും ആന്റണിയും; കെ സുധാകരന്‍ കണ്ണൂരില്‍ മത്സരിച്ചേക്കും

എച്ച്ഡിഎഫ്സി ബാങ്ക് ചെയര്‍മാന്‍ അതാനു ചക്രവര്‍ത്തി രാജിവെച്ചു; ബാങ്ക് ഓഹരിയില്‍ ഇടിവ്

വെള്ളാപ്പള്ളി നടേശന് വീണ്ടും തിരിച്ചടി, ജനറല്‍ സെക്രട്ടറി സ്ഥാനത്തു നിന്നും നീക്കിയത് തുടരും; സ്റ്റേ ഇല്ല

ആഴ്ചയിൽ എത്ര തവണ തലമുടി കഴുകണം?

​മഞ്ഞൾ പെട്ടെന്ന് കേടുവരാതിരിക്കാൻ ഇതാ ചില പൊടിക്കൈകൾ

SCROLL FOR NEXT