പ്രതീകാത്മക ചിത്രം 
Kerala

പുഴയില്‍ നിന്ന് വെള്ളമെടുത്ത് മടങ്ങുമ്പോള്‍ ഒറ്റയാന്റെ ആക്രമണം; യുവാവിനെ കാട്ടാന ചവിട്ടിക്കൊന്നു

ആനയുടെ ചിന്നംവിളി കേട്ട് ഊരിലുള്ളവർ ഓടിയെത്തിയപ്പോഴേക്കും രാമദാസ് മരിച്ചു

Author : സമകാലിക മലയാളം ഡെസ്ക്


അഗളി: കാട്ടാനയുടെ ആക്രമണത്തിൽ അട്ടപ്പാടിയിൽ യുവാവ് കൊല്ലപ്പെട്ടു. പുതൂർ പഞ്ചായത്തിലെ ഇലച്ചിവഴിക്കടുത്ത് മുതലത്തറയിൽ രാമദാസ് (45) ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി ഒൻപതരയോടെയാണ് സംഭവം. 

പുഴയിൽനിന്നും വെള്ളമെടുത്ത് മടങ്ങുന്നതിനിടയിലാണ് ഒറ്റയാൻ ആക്രമിച്ചത്. ആനയുടെ ചിന്നംവിളി കേട്ട് ഊരിലുള്ളവർ ഓടിയെത്തിയപ്പോഴേക്കും രാമദാസ് മരിച്ചു. 

രാമദാസിന്റെ തല ആന ചവിട്ടിയരച്ചിരുന്നു. വനപാലകരും അഗളി പൊലീസും സ്ഥലത്തെത്തി പരിശോധന നടത്തി. ജൂലൈ 27ന് പ്ലാമരത്തിനടുത്ത് വീട്ടിലെത്തിയ കാട്ടാന വീട്ടമ്മയെ ചവിട്ടിക്കൊന്നിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തമിഴ്‌നാട്ടിൽ അപ്രഖ്യാപിത ലോഡ്ഷെഡിംഗ്: മന്ത്രിയുടെ വാർത്താസമ്മേളനത്തിലും പവർകട്ട്; തെരുവിലിറങ്ങി ജനം; വിജയ് സർക്കാരിനെതിരെ രോഷം ഇരമ്പുന്നു

'ടൂറിസം മേഖലയില്‍ വേണ്ടത് പ്രൊഫഷണല്‍ സമീപനം, പ്രാദേശിക സമൂഹങ്ങള്‍ക്ക് കൂടി നേട്ടമുണ്ടാകണം'

3 ഐപിഎൽ ക്യാപ്റ്റൻമാർ ഇന്ത്യൻ ഏകദിന ടീമിലേക്ക്!

ഓവർ ടേക്ക് ചെയ്തതിനെ തുടർന്നുണ്ടായ തർക്കം: നെടുങ്കണ്ടത്ത് ബസ് ജീവനക്കാരെ വളഞ്ഞിട്ട് മർദ്ദിച്ച സിപിഎം പ്രവർത്തകർ അറസ്റ്റിൽ

വൈദ്യുതി പ്രതിസന്ധിയിൽ കേരളത്തിന് ആശ്വാസം: ഹിമാചൽ പ്രദേശ് 250 മെഗാവാട്ട് നൽകും; കെ സി വേണുഗോപാലിന്റെ ഇടപെടൽ നിർണ്ണായകമായി