ആറന്‍മുള പൊലീസ് സ്റ്റേഷന്‍ ബോര്‍ഡ്‌ 
Kerala

കസ്റ്റഡിയിലെടുത്ത യുവാവ് തള്ളിയിട്ടു; എസ്ഐയുടെ കൈ ഒടിഞ്ഞു, ഓപ്പറേഷൻ

ആറന്മുള എസ്ഐ സജു ഏബ്രഹാമിന്റെ കയ്യാണ് ഒടിഞ്ഞത്

Author : സമകാലിക മലയാളം ഡെസ്ക്

പത്തനംതിട്ട; മദ്യലഹരിയിൽ ജില്ലാ ആശുപത്രിയിൽ ബഹളംവെച്ചതിന് കസ്റ്റഡിയിലെടുത്ത യുവാവ് തള്ളിയിട്ടതിനെ തുടർന്ന് എസ്ഐയുടെ കൈ ഒടിഞ്ഞു. ആറന്മുള എസ്ഐ സജു ഏബ്രഹാമിന്റെ കയ്യാണ് ഒടിഞ്ഞത്. കുറുന്താർ സ്വദേശിയായ അഭിലാഷാണ് പരാക്രമം നടത്തിയത്. 

ചൊവ്വാഴ്ച രാത്രി 11.30ഓടെയാണ് സംഭവമുണ്ടായത്. കോഴഞ്ചേരിയിലെ ജില്ലാ ആശുപത്രിയിൽ യുവാവ് മദ്യപിച്ച് ബഹളം വയ്ക്കുന്നെന്ന വിവരമറിഞ്ഞാണ് എസ്ഐയും സംഘവും സ്ഥലത്തെത്തിയത്. തുടർന്ന് ഇയാളെ കസ്റ്റഡിയിലെടുത്ത് വൈദ്യപരിശോധനയ്ക്കു വിധേയനാക്കി പൊലീസ് സ്റ്റേഷനിലേക്ക് എത്തിക്കുകയായിരുന്നു. 

സ്റ്റേഷനിലേക്കുളള പടികൾ കടക്കും മുൻപ് ഇയാൾ എസ്ഐയെ തള്ളിയിടുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. തൂണിൽ ഇടിച്ചാണ് എസ്ഐയുടെ കൈ ഒടിഞ്ഞത്. ഉടൻ തന്നെ എസ്ഐയെ ആശുപത്രിയിൽ എത്തിച്ചു. അടുത്ത ദിവസം എസ്ഐയുടെ കൈക്ക് ഓപ്പറേഷൻ നടത്തും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഞാന്‍ ലീഗില്‍ പടിപടിയായി വളര്‍ന്നുവന്ന ആള്‍; എല്ലാ മാസവും ഗുരുവായൂരില്‍ നിര്‍മാല്യം തൊഴുന്ന കൃഷ്ണഭക്തന്‍: ശ്യാംസുന്ദര്‍

'ഡയലോ​ഗ് മാറ്റിയപ്പോൾ ഞാൻ ടെൻഷനായി, നീന്തലറിയാത്ത ഒരാൾ നടുക്കടലിൽ വീണാലുള്ള അവസ്ഥ'; 'ജയിലർ 2' അനുഭവം പറഞ്ഞ് സുരാജ്

അഭിഷേകിന്റെ കന്നി സെഞ്ച്വറി; രഞ്ജിയിൽ കേരളം പൊരുതുന്നു

ഒന്നാം ഇന്നിങ്സിൽ 515 റൺസ്; പിടിമുറുക്കി കേരളം

ആഭ്യന്തര വകുപ്പിനെ നയിക്കുന്നത് അടൂരിലെ പാർട്ടി അംഗത്വമില്ലാത്ത ആഭ്യന്തര മന്ത്രി; എസ്എഫ്ഐ