പ്രതീകാത്മക ചിത്രം 
Kerala

പൊലീസ് സ്റ്റേഷനില്‍ ഹാജരാവേണ്ടിയിരുന്ന യുവാവ് തൂങ്ങി മരിച്ചു; ശരീര ഭാഗങ്ങള്‍ ജീര്‍ണിച്ച നിലയില്‍

അയൽവാസിയുടെ പരാതിയിലാണ് സൂരജിനോട് സ്റ്റേഷനിൽ ഹാജരാവാൻ നിർദേശിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്


ഏറ്റുമാനൂർ: സ്റ്റേഷനിൽ ഹാജരാകാൻ പൊലീസ് നിർദേശിച്ച യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. ചെങ്ങളം കുന്നുംപുറം പാമ്പാടിചിറയിൽ സൂരജിനെയാണ് (19) ഏറ്റുമാനൂർ പാറോലിക്കലുള്ള പുരയിടത്തിലെ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. അയൽവാസിയുടെ പരാതിയിലാണ് സൂരജിനോട് സ്റ്റേഷനിൽ ഹാജരാവാൻ നിർദേശിച്ചത്.

തെള്ളകത്തെ സ്വകാര്യ ഹോട്ടലിൽ ഡെലിവറി ബോയ് ആയിരുന്നു സൂരജ്. 24ന് ഉച്ചയ്ക്ക് ഹോട്ടലിൽ നിന്നു മെഡിക്കൽ കോളജ് ഭാഗത്തേക്കു പാഴ്സൽ കൊടുക്കാൻ പോയ സൂരജിനെ പിന്നെ കാണാതാവുകയായിരുന്നു.

സമയം കഴിഞ്ഞിട്ടും സൂരജിനെ കാണാതെ വന്നതോടെ ഹോട്ടൽ ജീവനക്കാർ പൊലീസിൽ പരാതി നൽകി. കൈതമല ജുമാമസ്ജിദിനു സമീപം 2 ദിവസമായി ഉപേക്ഷിക്കപ്പെട്ട നിലയിൽ സ്കൂട്ടർ കണ്ട നാട്ടുകാർ പൊലീസിൽ വിവരം അറിയിച്ചിരുന്നു. ഇതു സൂരജ് ഉപയോഗിച്ചതായിരുന്നെന്നു പൊലീസ് കണ്ടെത്തി. 

ഇതോടെ പൊലീസും ബന്ധുക്കളും നാട്ടുകാരും ചേർന്നു നടത്തിയ പരിശോധനയിൽ സൂരജിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കഴുത്തിൽ കയർ കെട്ടിയ ഭാഗവും കാൽ ഭാഗവും മറ്റും ജീർണിച്ച നിലയിലാണ്. ഇൻക്വസ്റ്റ് നടപടികൾക്കു ശേഷം മൃതദേഹം കോട്ടയം ജില്ലാ ആശുപത്രി മോർച്ചറിയിലേക്കു മാറ്റി. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മെസിയുടെ പേരിലുള്ള തട്ടിപ്പ്; മുൻ മന്ത്രി വി അബ്ദുറഹിമാനെതിരെ വിജിലൻസ് അന്വേഷണത്തിന് അനുമതി തേടി സർക്കാർ

അർഷ്ദീപിന് പകരം 'ഭുവനേശ്വര്‍ കുമാര്‍' ഇന്ത്യന്‍ ടീമില്‍!

ഒരാഴ്ചയ്ക്കുള്ളിൽ വരണ്ട മുടി മൃദുവാക്കാം; ശ്രദ്ധിക്കേണ്ട 7 കാര്യങ്ങൾ

'ഇന്ന് നിന്റെ ഉള്ളിലെ കുംഭയെ ഉണർത്താൻ എനിക്ക് ആ​ഗ്രഹമില്ല'; പൃഥ്വിരാജിന് പിറന്നാൾ ആശംസകളുമായി രാജമൗലി

മലയാളി ദമ്പതികള്‍ ഗുരുഗ്രാമിലെ ഫ്‌ലാറ്റില്‍ മരിച്ച നിലയില്‍; ഭാര്യയെ കൊന്ന് ഭര്‍ത്താവ് ജീവനൊടുക്കിയതെന്ന് പൊലീസ്