പ്രതീകാത്മക ചിത്രം 
Kerala

നെടുമങ്ങാട് സുഹൃത്തിന്റെ കുത്തേറ്റ യുവതി മരിച്ചു

​ഗുരുതരമായി പരിക്കേറ്റ സൂര്യ​ഗായത്രി തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിൽസയിലായിരുന്നു

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: പ്രണയം നിരസിച്ചതിന്റെ പകയിൽ സുഹൃത്ത് കുത്തിപ്പരിക്കേൽപ്പിച്ച യുവതി മരിച്ചു. നെടുമങ്ങാട്  സ്വദേശി സൂര്യ​ഗായത്രി ആണ് മരിച്ചത്. 20 വയസ്സായിരുന്നു. പുലർച്ചെ നാലരയോടെയായിരുന്നു മരണം.

​ഗുരുതരമായി പരിക്കേറ്റ സൂര്യ​ഗായത്രി തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിൽസയിലായിരുന്നു. വീട്ടിൽ അതിക്രമിച്ചു കയറിയ സുഹൃത്ത് ആര്യനാട് സ്വദേശി അരുൺ ആണ് പെൺകുട്ടിയെ ആക്രമിച്ചത്. 

യുവതിയുടെ ശരീരത്തിൽ 15 കുത്തുകൾ ഏറ്റിരുന്നു. തടയാൻ ശ്രമിച്ച അമ്മ വൽസലയ്ക്കും കുത്തേറ്റിരുന്നു. പ്രണയ നൈരാശ്യമാണ് ആക്രമണത്തിൽ പിന്നിലെന്ന് പൊലീസ് പറയുന്നു. 

ആക്രമണത്തിന് ശേഷം സമീപത്തെ വീടിന് മുകളിൽ കയറി ഒളിച്ച അരുണിനെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചിരുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: ആദായനികുതി സ്ലാബുകളില്‍ മാറ്റമില്ല, കേരളത്തിന് ഇത്തവണയും എയിംസ് ഇല്ല, കൂപ്പുകുത്തി ഓഹരി വിപണി

'കേരളത്തിന് ആമയും തേങ്ങയും മാത്രം'; കേന്ദ്ര ബജറ്റിനെ പരിഹസിച്ച് ജോണ്‍ ബ്രിട്ടാസ്

കിട്ടിയത് ധാതു ഇടനാഴിയും കടലാമ സംരക്ഷണകേന്ദ്രവും; കേന്ദ്ര ബജറ്റിൽ കേരളത്തിന് നിരാശ

'മാർവൽ സിനിമകളും അങ്ങനെയല്ലേ; 'ധുരന്ധർ' മുന്നോട്ട് വയ്ക്കുന്ന ചില പ്രത്യയശാസ്ത്രങ്ങളോട് വിയോജിപ്പുണ്ട്'

'അനങ്ങാതെ നിന്ന് പാടാനാകില്ല, ഞാന്‍ നടക്കും, ഡാന്‍സ് ചെയ്യും; സോഷ്യല്‍ മീഡിയ മാലിന്യക്കൂമ്പാരമായി മാറി'; ട്രോളുകള്‍ക്കെതിരെ അഭിരാമി

SCROLL FOR NEXT