പ്രതീകാത്മക ചിത്രം 
Kerala

വീട് കുത്തിത്തുറന്ന് 13 പവൻ കവർന്നു; കള്ളൻ പരാതിക്കാരിയുടെ ബന്ധു തന്നെ

സംഭവം നടന്ന് 24 മണിക്കൂറിനുള്ളിൽ പൊലീസ് കേസിന്റെ ചുരുളഴിച്ചു

സമകാലിക മലയാളം ഡെസ്ക്

കണ്ണൂർ: വീട് കുത്തി തുറന്ന് 13 പവൻ സ്വർണാഭരണങ്ങളും 15,000 രൂപയും കവർന്ന സംഭവത്തിൽ പരാതിക്കാരി‌യുടെ ബന്ധു കൂടിയായ പ്രതി അറസ്റ്റിൽ. താണ ദിനേശ് ഓഡിറ്റോറിയത്തിനു സമീപമുള്ള വീട്ടിലാണ് മോഷണം നടന്നത്. പരാതിക്കാരി പുഷ്പലതയുടെ സഹോദരിയുടെ മകളുടെ ഭർത്താവ് കോഴിക്കോട് സ്വദേശി സിദ്ധാർഥ് (37) ആണ് അറസ്റ്റിലായത്.

സംഭവം നടന്ന് 24 മണിക്കൂറിനുള്ളിൽ പൊലീസ് കേസിന്റെ ചുരുളഴിച്ചു. കഴിഞ്ഞ വ്യാഴാഴ്ച പകലാണ് കവർച്ച നടന്നത്. വീട്ടുകാർ വീടു പൂട്ടി പുറത്തു പോയപ്പോഴാണ് മോഷണം.

ടൗൺ ഇൻസ്പെക്ടർ പിഎം ബിനു മോഹനന്റെ നേതൃത്വത്തിലാണ് അന്വേഷണം നടത്തിയത്. പ്രത്യേക സ്ക്വാഡ് എറണാകുളത്തു വച്ചാണ് സിദ്ധാർഥിനെ പിടികൂടിയത്. പ്രതി ഈ വീട്ടിലാണ് താമസിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു.

അന്വേഷണം വഴി തിരിച്ചു വിടാൻ വീടിന്റെ ഗ്രിൽസ് കുത്തി തുറന്ന് ഇലക്ട്രിക് കട്ടർ ഉപയോഗിച്ച് അലമാര തുറന്നാണ് കളവ് ചെയ്തത്. സിസിടിവി ദൃശ്യങ്ങളാണ് കേസിന് തുമ്പുണ്ടാക്കിയത്. പാലക്കാട്, കോട്ടയം എന്നിവിടങ്ങളിൽ പ്രതിക്കെതിരെ മോഷണ കേസ് നിലവിലുണ്ടെന്ന് പൊലീസ് പറഞ്ഞു. 

ഇയാൾ നേരത്തെ രണ്ട് വർഷം ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. കോടതി റിമാൻഡ് ചെയ്തു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Kerala State Film Awards 2025: മികച്ച നടൻ മമ്മൂട്ടി, നടി ഷംല ഹംസ, ചിത്രം മഞ്ഞുമ്മൽ ബോയ്സ്

'സ്വപ്നമോ യാഥാർഥ്യമോ എന്ന് വിശ്വസിക്കാൻ പറ്റുന്നില്ല, ഒരുപാട് സന്തോഷം'; ലാജോ ജോസ്

ഹയർസെക്കണ്ടറി പ്രൈവറ്റ് രജിസ്ട്രേഷൻ: ഒന്നാം വർഷ വിദ്യാർഥികൾ പരീക്ഷാഫീസ് അടയ്ക്കണം

പാസ്‌പോർട്ടും മൊബൈൽ ഫോണും വേണ്ട, ഒന്ന് നോക്കിയാൽ മാത്രം മതി; ചെക്ക് ഇൻ ചെയ്യാൻ പുതിയ സംവിധാനവുമായി എമിറേറ്റ്സ്

വിദേശത്ത് പരിപാടി അവതരിപ്പിക്കാം, ബലാത്സംഗക്കേസില്‍ വേടന് ജാമ്യ വ്യവസ്ഥയില്‍ ഇളവ്

SCROLL FOR NEXT