പ്രതീകാത്മക ചിത്രം 
Kerala

വീട്ടുകാര്‍ അയല്‍പക്കത്തെ മരിച്ച വീട്ടില്‍ പോയി; വാതില്‍ കുത്തിത്തുറന്ന്  22 പവന്‍ കവര്‍ന്നു

മോഷണം നടക്കുമ്പോള്‍ തൊട്ടടുത്തെ മരിച്ച വീട്ടില്‍ പോയതായിരുന്നു ഈ വീട്ടുകാര്‍.

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: വര്‍ക്കലയില്‍ വീട് കുത്തിത്തുറന്ന് 22 പവന്‍ കവര്‍ന്നു. കരയ്ക്കണ്ണി വിളക്കുളം സെറീനയുടെ വീട്ടിലാണ് മോഷണം നടന്നത്. ഇന്നലെ അര്‍ധരാത്രിയിലായിരുന്നു മോഷണം. 

മോഷണം നടക്കുമ്പോള്‍ തൊട്ടടുത്തെ മരിച്ച വീട്ടില്‍ പോയതായിരുന്നു ഈ വീട്ടുകാര്‍. പതിനൊന്നരയോടെയാണ് വീട് പൂട്ടിയിറങ്ങിയത്. പുലര്‍ച്ചെ തിരിച്ചെത്തിയപ്പോഴാണ് വീട്ടില്‍ മോഷണം നടന്നതായി മനസിലാക്കിയത്. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

മുന്‍ വാതില്‍ കുത്തിത്തുറന്ന ശേഷമാണ് കള്ളന്‍ വീടിനകത്ത് കയറിയത്. പിന്നീട് കിടപ്പുമുറിയിലെ അലമാരയില്‍ സൂക്ഷിച്ചിരുന്ന 22 പവന്‍ സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. സമീപവാസികളോ, വീടുമായി ബന്ധപ്പെടുന്ന ആളുകളോ ആണ് മോഷണം നടത്തിയതെന്നാണ് നിഗമനം. അതേസമയം മോഷ്ടാവിനെ കുറിച്ച് സൂചന ലഭിച്ചതായി വര്‍ക്കല പൊലീസ് പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അയ്യപ്പനെയും ശരണമന്ത്രത്തെയും അപമാനിച്ചു; 'പോറ്റിയേ കേറ്റിയേ' ഗാനത്തില്‍ കേസ്

ഭാരത് ടാക്‌സി നിരത്തിലേക്ക്, ജനുവരി ഒന്ന് മുതല്‍ സര്‍വീസ്

സ്കൂൾ പ്രവേശനത്തിന് പ്രായപരിധി തീരുമാനിക്കുന്ന തീയതിക്ക് മാറ്റം വരുത്തി യുഎഇ

നിയമസഭയില്‍ വോട്ട് ചേര്‍ക്കാന്‍ ഇനിയും അവസരം; എസ്‌ഐആര്‍ എന്യൂമറേഷന്‍ ഫോം നല്‍കാന്‍ നാളെ കൂടി നല്‍കാം

'പോറ്റിയേ കേറ്റിയേ' ഗാനത്തിനെതിരെ സിപിഎം; ശബരിമലയില്‍ റെക്കോര്‍ഡ് വരുമാനം; കടകംപള്ളിയുടെ വെല്ലുവിളി ഏറ്റെടുക്കുന്നു; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

SCROLL FOR NEXT