കയ്യില്‍ സഞ്ചിയുമായി യുവാവ് വീട്ടിലേക്ക് വരുന്ന ദൃശ്യം 
Kerala

പട്ടാപ്പകല്‍ കുടിവെള്ളം ചോദിച്ചെത്തി; ആലപ്പുഴയില്‍ ഗൃഹനാഥനെ ബന്ദിയാക്കി പണം കവര്‍ന്നു

പട്ടാപ്പകല്‍ കുടിവെള്ളം ചോദിക്കാന്‍ എന്ന വ്യാജേന വീട്ടിലെത്തി  ഗൃഹനാഥനെ ബന്ദിയാക്കി യുവാവ് പണം കവര്‍ന്നു

സമകാലിക മലയാളം ഡെസ്ക്

ആലപ്പുഴ:പട്ടാപ്പകല്‍ കുടിവെള്ളം ചോദിക്കാന്‍ എന്ന വ്യാജേന വീട്ടിലെത്തി ഗൃഹനാഥനെ ബന്ദിയാക്കി യുവാവ് പണം കവര്‍ന്നു. ഇതര സംസ്ഥാനക്കാരന്‍ എന്നു സംശയിക്കുന്ന യുവാവാണ് പണവുമായി കടന്നത്. പരാതിയെ തുടര്‍ന്ന മുഹമ്മ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ആലപ്പുഴ ജില്ലയിലെ മുഹമ്മയിലാണ് സംഭവം. മുഹമ്മ ലക്ഷ്മി സദനത്തില്‍ ബാലാനന്ദന്റെ വീട്ടിലാണ് മോഷണം നടന്നത്. ഉച്ചയ്ക്കാണ് കയ്യില്‍ രണ്ടു സഞ്ചിയുമായി യുവാവ് വീട്ടില്‍ എത്തിയത്. വെള്ളം ചോദിച്ചാണ് യുവാവ് എത്തിയത്. ബാലാനന്ദന്‍ വെള്ളം എടുക്കാന്‍ അടുക്കളയിലേക്കു പോയപ്പോള്‍ മോഷ്ടാവ് വീട്ടില്‍ കയറി പഴ്സിലിരുന്ന 3500 രൂപ എടുത്തു.

ഇതു കണ്ട ബാലാനന്ദന്‍ മോഷ്ടാവിനെ കീഴ്‌പ്പെടുത്താന്‍ ശ്രമിച്ചു. എന്നാല്‍ മോഷ്ടാവ് ബാലാനന്ദനെ മുറിയിലിട്ടു പൂട്ടിയശേഷം രക്ഷപ്പെടുകയായിരുന്നു. നിലവിളി കേട്ടെത്തിയ അയല്‍വാസികളാണ് ബാലാനന്ദനെ രക്ഷപ്പെടുത്തിയത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അനുനയത്തിന് വഴങ്ങാതെ കെ സുധാകരന്‍, തീരുമാനം ഹൈക്കമാന്‍ഡിന് ?; ബാക്കി സ്ഥാനാര്‍ത്ഥികളെയും ഇന്ന് പ്രഖ്യാപിക്കും

മുഖം തിളങ്ങാൻ ഈ 3 ആയുർവേദ എണ്ണകൾ മതി

'മതി ഇവിടെ വച്ച് നിർത്തിക്കോ, നടിമാർ നിങ്ങളുടെ സ്വത്തല്ല'; എഐഎഡിഎംകെ നേതാവിനെതിരെ ഖുശ്ബു

യുഎഇയിലും ഖത്തറിലും ഈദ് ഗാഹുകൾ ഒഴിവാക്കി, പെരുന്നാൾ നമസ്കാരം പള്ളികളിൽ മാത്രം

'ഇന്നലത്തെ മഴയിൽ പൊട്ടിമുളച്ച തകരയല്ല'; ലീഗ് സ്ഥാനാർത്ഥി പട്ടികയിൽ അതൃപ്തിയുമായി നൂർബിന റഷീദ്

SCROLL FOR NEXT