ക്ഷേത്രത്തിന്റെ ഓട് തകർത്ത് മോഷണം 
Kerala

ക്ഷേത്രത്തിന്റെ ഓട് തകർത്ത് മോഷണം; ലക്ഷങ്ങൾ വിലമതിക്കുന്ന സ്വർണാഭരണങ്ങൾ നഷ്ടപ്പെട്ടു

മരതകത്തിന്റെ പതക്കം, പട്ടുതാലി, നെക്ലസ് എന്നിവയാണ് നഷ്ടപ്പെട്ടിരിക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

തൃശൂർ: ചാലക്കുടി കൂടപ്പുഴ തിരുമാന്ധാംകുന്ന് ഭഗവതി ക്ഷേത്രത്തില്‍ മോഷണം. ലക്ഷങ്ങള്‍ വിലമതിക്കുന്ന സ്വര്‍ണാഭരണങ്ങള്‍ മോഷ്ടാവ് കവര്‍ന്നു. തിങ്കള്‍ പുലര്‍ച്ചെ 5.30ന് മേല്‍ശാന്തി ക്ഷേത്രത്തിലെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്.

ക്ഷേത്രത്തിന്റെ ഓട് തകര്‍ത്താണ് മോഷ്ടാവ് അകത്ത് പ്രവേശിച്ചത്. ശ്രീകോവിലിന്റെ രണ്ട് പൂട്ടുകളും തകര്‍ത്തിട്ടുണ്ട്. ഭഗവതിയെ സ്ഥിരമായി ചാര്‍ത്തുന്ന മരതകത്തിന്റെ പതക്കം, പട്ടുതാലി, നെക്ലസ് എന്നിവയാണ് നഷ്ടപ്പെട്ടിരിക്കുന്നത്. ക്ഷേത്രത്തിലെ മറ്റൊരു വാതില്‍ തുറന്നാണ് മോഷ്ടാവ് പുറത്തേക്ക് പോയതെന്നും കരുതുന്നു. സ്വര്‍ണ്ണാഭരണങ്ങള്‍ മോഷ്ടിച്ചെങ്കിലും ഇവിടെയുള്ള ഭണ്ഡാരങ്ങളില്‍ നിന്നും ഒന്നും നഷ്ടപ്പെട്ടിട്ടില്ല.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ആറ് മാസം മുമ്പും ഈ ക്ഷേത്രത്തിൽ മോഷണം നടന്നിരുന്നു. അന്ന് ഭണ്ഡാരം തകര്‍ത്ത് 10000രൂപയാണ് മോഷണം പോയിട്ടുണ്ട്. ചാലക്കുടി പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സിഎംആര്‍എല്‍- എക്‌സാലോജിക് കേസ്: അന്വേഷണത്തിന് രണ്ട് എസ്‌ഐടികള്‍; മേല്‍നോട്ട ചുമതല ഡിഐജിക്ക്

നാട്ടിക ടോൾ പിരിവിന് സ്റ്റേയില്ല: ടിഎൻ പ്രതാപന്റെ ഹർജിയിൽ ഹൈക്കോടതി നോട്ടീസ്

കീഴ്‌വഴക്കങ്ങൾ മാറ്റി ചോദ്യവുമായി സ്പീക്കർ; വേമ്പനാട്ടുകായൽ നവീകരണത്തിന് സമയബന്ധിത പദ്ധതി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി

ചെടികള്‍ പൂത്തുലയാന്‍ ഒനിയന്‍ പീല്‍ ടീ; ജൈവവളം തയ്യാറാക്കാം ഈസിയായി

റിട്ടയര്‍മെന്റിന് ശേഷം ഗ്യാരണ്ടീഡ് റിട്ടേണ്‍, ലൈഫ് കവര്‍, ഹെല്‍ത്ത് ഇന്‍ഷുറന്‍സ്, കാന്‍സര്‍ കെയര്‍; വരുന്നു എല്‍ഐസിയുടെ മൂന്ന് സ്‌കീമുകള്‍