ഫയൽ ചിത്രം 
Kerala

മലപ്പുറത്ത് കോവിഡ് രോ​ഗികൾ നാലായിരത്തിൽ താഴെ, തിരുവനന്തപുരത്ത് 2545, എറണാകുളത്ത് 2237

തിരുവനന്തപുരം 2545, കൊല്ലം 2368, എറണാകുളം 2237, പാലക്കാട് 2038 എന്നിങ്ങനെയാണ് പുതിയ രോ​ഗികൾ

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം; മലപ്പുറത്ത് കോവിഡ് രോ​ഗികളുടെ എണ്ണത്തിൽ നേരിയ കുറവ്, പുതിയ രോ​ഗികളുടെ എണ്ണം നാലായിരത്തിൽ താഴെയായി. 3938 പേർക്കാണ് രോ​ഗം സ്ഥിരീകരിച്ചത്. തിരുവനന്തപുരം, എറണാകുളം ജില്ലകളിൽ രണ്ടായിരത്തിൽ താഴെയായി. തിരുവനന്തപുരം 2545, കൊല്ലം 2368, എറണാകുളം 2237, പാലക്കാട് 2038 എന്നിങ്ങനെയാണ് പുതിയ രോ​ഗികൾ. 

തൃശൂര്‍ 1726, കോഴിക്കോട് 1697, ആലപ്പുഴ 1640, കോട്ടയം 1128, കണ്ണൂര്‍ 974, പത്തനംതിട്ട 728, കാസര്‍ഗോഡ് 534, ഇടുക്കി 501, വയനാട് 264 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,36,068 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16.4 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 1,94,40,287 സാമ്പിളുകളാണ് പരിശോധിച്ചത്.

യുകെ, സൗത്ത് ആഫ്രിക്ക, ബ്രസീല്‍ എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചില്ല. അടുത്തിടെ യുകെ (116), സൗത്ത് ആഫ്രിക്ക (9), ബ്രസീല്‍ (1) എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന 126 പേര്‍ക്കാണ് ഇതുവരെ കോവിഡ് 19 സ്ഥിരീകരിച്ചത്. ഇവരില്‍ 124 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 11 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 164 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 20,885 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 1175 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. മലപ്പുറം 3807, തിരുവനന്തപുരം 2333, കൊല്ലം 2360, എറണാകുളം 2156, പാലക്കാട് 1346, തൃശൂര്‍ 1710, കോഴിക്കോട് 1658, ആലപ്പുഴ 1630, കോട്ടയം 1051, കണ്ണൂര്‍ 885, പത്തനംതിട്ട 699, കാസര്‍ഗോഡ് 522, ഇടുക്കി 483, വയനാട് 245 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

94 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 17, പത്തനംതിട്ട 16, പാലക്കാട് 10, എറണാകുളം 9, തൃശൂര്‍, കാസര്‍ഗോഡ് 8, തിരുവനന്തപുരം 7, കൊല്ലം, വയനാട് 6, കോഴിക്കോട് 3, കോട്ടയം, മലപ്പുറം 2 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 26,270 പേര്‍ രോഗമുക്തി നേടി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സര്‍ക്കാരിനെതിരെ സംസാരിച്ചു; എന്‍ പ്രശാന്തിനെതിരെ വീണ്ടും അച്ചടക്ക നടപടി

പാമ്പിനെ തല്ലിക്കൊല്ലാന്‍ പോകുന്നവര്‍ ജാഗ്രതൈ, അകത്താകും! കടിയേറ്റാല്‍ നഷ്ടപരിഹാരം എങ്ങനെ?

നിരോധനാജ്ഞ വോട്ടെണ്ണല്‍ കേന്ദ്രത്തിന്റെ 200 മീറ്റര്‍ പരിധിയില്‍ മാത്രം; കോഴിക്കോട് നിയന്ത്രണങ്ങളില്‍ ഇളവ്

പ്ലെയിങ് ഇലവനിൽ കളിപ്പിക്കുന്നതേ ഇല്ല; അർജുൻ ടെണ്ടുൽക്കർ ഐപിഎൽ വിട്ടു; 400 ശതമാനം തുക അധികം നൽകി മുംബൈ ടീം സ്വന്തമാക്കി!

‌‌സംഗീത സംവിധായകൻ അലക്സ് പോളിൻ്റെ മകൾ അശ്വതി സംവിധാന രം​ഗത്തേക്ക്; 'ലൗ ആൻഡ് യു' ഫസ്റ്റ് ലുക്ക്

SCROLL FOR NEXT