സിനി 
Kerala

ഗര്‍ഭിണിയായ മകളെ പരിചരിക്കാന്‍ ആളില്ല; കാപ്പ തടങ്കലിലുള്ള പൂമ്പാറ്റ സിനിയെ മോചിപ്പിക്കാന്‍ ഉത്തരവിട്ട് ഹൈക്കോടതി

ഡിസംബര്‍ 15ന് ശിക്ഷാകാലാവധി അവസാനിക്കിരിക്കുന്ന സാഹചര്യത്തിലാണ് നവംബര്‍ 14ന് വിട്ടയക്കാന്‍ കോടതി തീരുമാനിച്ചത്. 

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ഗര്‍ഭാവസ്ഥയിലുള്ള മകള്‍ക്ക് അടിയന്തര സഹായവും പരിചരണവും ആവശ്യമാണെന്ന് കണക്കിലെടുത്ത് കാപ ചുമത്തി കരുതല്‍ തടങ്കലില്‍ കഴിയുന്ന സ്ത്രീയെ വിട്ടയക്കാന്‍ ഉത്തരവിട്ട് ഹൈക്കോടതി. 19 തട്ടിപ്പുകേസുകളിലെ പ്രതി പള്ളുരുത്തി സ്വദേശിനി പൂമ്പാറ്റ സിനിയെന്ന ശ്രീജയെയാണ് (48) ആറു മാസത്തെ കരുതല്‍ തടങ്കല്‍ പൂര്‍ത്തിയാകാന്‍ ഒരു മാസം ശേഷിക്കെ മോചിപ്പിക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടത്.  മാനുഷിക പരിഗണനയുടെ അടിസ്ഥാനത്തിലാണ് ഉത്തരവെന്ന് ജസ്റ്റിസുമാരായ എ മുഹമ്മദ് മുസ്താഖ്, ശോഭ അന്നമ്മ ഈപ്പന്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. 

ക്രിമിനല്‍ വിശ്വാസവഞ്ചന, വഞ്ചന എന്നിവ പ്രകാരം 19 ക്രിമിനല്‍ കേസുകള്‍ ചുമത്തിയ സ്ത്രീയെ ആണ് കോടതി വിട്ടയക്കാന്‍ തീരുമാനിച്ചത്. ഡിസംബര്‍ 15ന് കരുതല്‍ തടവ് അവസാനിക്കിരിക്കുന്ന സാഹചര്യത്തിലാണ് നവംബര്‍ 14ന് വിട്ടയക്കാന്‍ കോടതി തീരുമാനിച്ചത്. 

തീരുമാനം ഏതെങ്കിലും പ്രത്യേക നിയമത്തെ അടിസ്ഥാനമാക്കിയുള്ളതല്ലെന്നും ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 21 പ്രകാരം ജീവിക്കാനും സ്വാതന്ത്ര്യത്തിനുമുള്ള മൗലികാവകാശത്തെ അടിസ്ഥാനമാക്കിയുള്ളതാണെന്നും കോടതി പറഞ്ഞു. അസാധാരണമായ സാഹചര്യങ്ങളില്‍, ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 21 പ്രകാരം തടവില്‍ കഴിയുന്ന പ്രതികളെ വിട്ടയക്കാന്‍ ഉത്തരവിടാമെന്നും ഹൈക്കോടതി അഭിപ്രായപ്പെട്ടു. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പിഎം ശ്രീ നിര്‍ത്തി വച്ചെന്ന് കേന്ദ്രത്തിന് കത്തയച്ചിട്ടില്ല; ശബരിനാഥന്‍ മത്സരിക്കേണ്ടെന്ന് പറഞ്ഞത് സ്‌നേഹം കൊണ്ടെന്ന് ശിവന്‍കുട്ടി

മദ്യം നല്‍കി പെണ്‍കുട്ടിയെ തുടര്‍ച്ചയായി രണ്ടുവര്‍ഷം പീഡിപ്പിച്ചു; അമ്മയ്ക്കും ആണ്‍സുഹൃത്തിനും 180 വര്‍ഷം കഠിന തടവ്

നിങ്ങളുടെ പൂന്തോട്ടം മനോഹരമാണോ?, എങ്കിൽ 24 ലക്ഷം സമ്മാനം നേടാം

ഫ്‌ലാഗ് ഓഫ് ചെയ്ത വാഹനം നേരെ പുഴയിലേക്ക്; സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ അത്ഭുതകരമായി രക്ഷപ്പെട്ടു- വിഡിയോ

വിഷമം വന്നാല്‍ നവീനോട് പോലും പറയില്ല, കതകടച്ച് ഒറ്റയ്ക്കിരിക്കും; ഞാന്‍ വിഷമിക്കുന്നത് മറ്റൊരാള്‍ അറിയേണ്ട: ഭാവന

SCROLL FOR NEXT