പ്രതീകാത്മക ചിത്രം 
Kerala

വായില്‍ ഷാള്‍ തിരുകി, കയ്യും കാലും കെട്ടിയിട്ടു; കുളിക്കാന്‍ പോയ യുവതിക്ക് നേരെ പീഡനശ്രമം

വീട്ടിൽ ആരുമില്ലെന്ന് തിരിച്ചറിഞ്ഞ് എത്തിയ സംഘം കയ്യും കാലും കെട്ടിയിട്ട് യുവതിയെ ഉപ്രദവിക്കുകയായിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്


തിരുവനന്തപുരം: കല്ലമ്പലത്ത് ബന്ധുവീട്ടിൽ കുളിക്കാൻ പോയ 22കാരിക്ക് നേരെ പീഡനശ്രമം. വീട്ടിൽ ആരുമില്ലെന്ന് തിരിച്ചറിഞ്ഞ് എത്തിയ സംഘം കയ്യും കാലും കെട്ടിയിട്ട് യുവതിയെ ഉപ്രദവിക്കുകയായിരുന്നു. കല്ലമ്പലം മുത്താനയിൽ ശനിയാഴ്ച രാവിലെ ഒൻപതരയ്ക്കാണ് സംഭവം. 

തൊട്ടടുത്ത കുളമുള്ള ബന്ധുവീട്ടിലാണ് യുവതി എല്ലാദിവസവും കുളിക്കാനും തുണി അലക്കാനുമായി പോകുന്നത്. ബന്ധുവീട്ടിലുള്ളവർ ജോലിക്ക് പോയതിനാൽ അവിടെ ആരുമുണ്ടായില്ല. ഈ സമയത്ത് വീട് തിരക്കി അപരിചിതനായ ഒരാൾ എത്തിയിരുന്നു. ഇയാൾ പോയതിന് ശേഷം നാലുപേർ വീട്ടിലേക്ക് അതിക്രമിച്ചു കയറി. 

യുവതിയുടെ കയ്യും കാലും കെട്ടിയ ശേഷം വായിൽ ഷാൾ തിരുകിക്കയറ്റി അക്രമികൾ ഉപ്രദവിക്കുകയായിരുന്നു. ഭിത്തിയിൽ തലയിടിച്ച് യുവതിയുടെ ബോധം നഷ്ടപ്പെട്ടമായതോടെ സംഘം ഓടി രക്ഷപ്പെട്ടു. യുവതി മടങ്ങി വരാത്തതിനെ തുടർന്ന് അമ്മ ബന്ധുവീട്ടിലെത്തിയതോടെയാണ് വിവരം അറിയുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഫോം 6ല്‍ ഒരു കോമ പോലും മാറ്റിയില്ല'; സുപ്രീംകോടതി പരാമര്‍ശത്തിന് പിന്നാലെ വിശദീകരണവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍

മുഖ്യമന്ത്രിക്കെതിരെ പരാതി ലഭിച്ചിട്ടില്ല; അടൂര്‍ പ്രകാശ് പറഞ്ഞത് വ്യക്തിപരമായ അഭിപ്രായങ്ങള്‍ : ദീപ ദാസ് മുന്‍ഷി

'ഇന്ത്യ-യുഎസ് വ്യാപാര ചര്‍ച്ചകള്‍ വഴിമുട്ടി'; വിട്ടുവീഴ്ചകള്‍ക്ക് പരിധിയുണ്ടെന്ന് നിര്‍മല സീതാരാമന്‍

തലയറുത്ത നിലയില്‍, ശരീരത്തില്‍ 35 ഓളം വെട്ടുകള്‍; നെയ്യാറ്റിന്‍കരയില്‍ യുവാവിനെ വെട്ടിക്കൊലപ്പെടുത്തി

വെള്ളം നിറച്ച സിറിഞ്ചുകൾ ദേഹത്ത് കുത്തിയിറക്കി, നഖം പിഴുതെടുത്തു; പന്തളത്ത് യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമര്‍ദ്ദനം; നാലുപേരെ സാഹസികമായി പിടികൂടി പൊലീസ്