പ്രതീകാത്മക ചിത്രം 
Kerala

കള്ളന് മനംമാറ്റം, സ്‌കൂട്ടര്‍ തിരികെവച്ചു; ഒപ്പം പുത്തന്‍ ഹെല്‍മറ്റും 

പുലര്‍ച്ചെ സ്‌കൂട്ടറിനൊപ്പം പുതിയ ഹെല്‍മറ്റും കണ്ട് വീട്ടുകാര്‍ ഞെട്ടി

Author : സമകാലിക മലയാളം ഡെസ്ക്

മലപ്പുറം: മോഷ്ടിച്ച സ്‌കൂട്ടര്‍ തിരികെ നല്‍കി മോഷ്ടാവ്. പുലര്‍ച്ചെ സ്‌കൂട്ടറിനൊപ്പം പുതിയ ഹെല്‍മറ്റും കണ്ട് വീട്ടുകാര്‍ ഞെട്ടി. 

ഒരു മാസം മുന്‍പ് ജൂണ്‍ 21ന് രാത്രിയാണ് വേങ്ങര പറപ്പൂര്‍ ചോലകുണ്ട് ആമകുളങ്ങര റഷീദിന്റെ വീട്ടുമുറ്റത്ത് നിന്ന് സ്‌കൂട്ടര്‍ മോഷണം പോയത്. താക്കോല്‍ വാഹനത്തില്‍ തന്നെ വെച്ച് ഉറങ്ങാന്‍ പോയ റഷീദ് പുലര്‍ച്ചെയാണ് വാഹനം നഷ്ടടപ്പെട്ടത് അറിയുന്നത്. പരാതിയില്‍ വേങ്ങര പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു.

തുടര്‍ന്ന് റോഡിലെ സിസിടിവികളും മറ്റും പരിശോധിച്ചു. അന്വേഷണം പാലക്കാട്ടേക്ക് വ്യാപിക്കുന്നതിനിടെ ഇന്നലെ പുലര്‍ച്ചെ വാഹനം നഷ്ടടപ്പെട്ട അതേ വീട്ടുമുറ്റത്ത് തന്നെ വാഹനം പ്രത്യക്ഷപ്പെടുകയായിരുന്നു. മോഷണം പോകുമ്പോള്‍ സ്‌കൂട്ടറിലുണ്ടായിരുന്ന പഴയ ഹെല്‍മെറ്റിന് പകരമായി പുതിയൊരു ഹെല്‍മറ്റും സ്‌കൂട്ടറില്‍ വെച്ചിട്ടുണ്ട്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT