സിപിഎം പ്രവര്‍ത്തകര്‍ക്ക് 25 വര്‍ഷം തടവ് file
Kerala

തിമിരി ബോംബേറ് കേസ്: സിപിഎം പ്രവര്‍ത്തകര്‍ക്ക് 25 വര്‍ഷം തടവ്

തളിപ്പറമ്പ് അഡീഷണല്‍ സെഷന്‍സ് കോടതിയാണ് വിധി പറഞ്ഞത്.

സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍: തളിപ്പറമ്പ് തിമിരി ബോംബേറ് കേസില്‍ സിപിഎം പ്രവര്‍ത്തകര്‍ക്ക് 25 വര്‍ഷം തടവ് ശിക്ഷ. പഞ്ചായത്ത് അംഗം ഉള്‍പ്പടെ പത്ത് സിപിഎം പ്രവര്‍ത്തകരെയാണ് കോടതി ശിക്ഷിച്ചത്. തളിപ്പറമ്പ് അഡീഷണല്‍ സെഷന്‍സ് കോടതിയാണ് വിധി പറഞ്ഞത്.

കേസില്‍ സിപിഎം പ്രവര്‍ത്തകര്‍ കുറ്റക്കാരാണെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു. 2011 നവംബര്‍ 27 നായിരുന്നു സംഭവം. ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരെ ബോംബെറിഞ്ഞ് വധിക്കാന്‍ ശ്രമിച്ചു എന്നാണ് കേസ്.

ആര്‍എസ്എസ് ശാഖ തുടങ്ങുന്നതുമായി ബന്ധപ്പെട്ട് പ്രദേശത്ത് തര്‍ക്കം നിലനിന്നിരുന്നു. 2011 നവംബര്‍ 27 ന് വൈകിട്ട് 4.30ഓടെ തിമിരി ഔവര്‍ കോളജിനു സമീപത്തു വച്ച് വാഹനത്തില്‍ യാത്ര ചെയ്യുകയായിരുന്ന ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കു നേരെ ബോംബെറിഞ്ഞുവെന്നാണ് കേസ്. അക്രമത്തില്‍ ഒമ്പത് പേര്‍ക്ക് പരിക്കേറ്റിരുന്നു.

Thimiri Bomb Attack Case: 25 years imprisonment for CPM workers

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വാല്‍പ്പാറ അപകടത്തിൽ സമഗ്ര അന്വേഷണം; വിദ്യാർഥികൾക്ക് കൗൺസിലിങ്; നഷ്ടപരിഹാരം നൽകും'

റഷ്യയില്‍ നിന്ന് എണ്ണ വാങ്ങാം; ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്ക് ഇളവുകള്‍ നീട്ടി അമേരിക്ക

വിക്രം ഓൺ ഫയർ; 'ചിയാൻ 63' ഫസ്റ്റ് ​ഗ്ലിംപ്സ് പുറത്ത്

ഗാലറിയിൽ ഇരുന്ന് ഐപിഎൽ കണ്ട് ജയ് ഷായും ​ഗാം​ഗുലിയും; അമ്പരപ്പ്, കൈയടി

അഗാധമായ ദുഃഖം; വാല്‍പ്പാറ അപകടത്തില്‍ അനുശോചിച്ച് രാഷ്ട്രപതി

SCROLL FOR NEXT