കേരള ഹൈക്കോടതി/ഫയല്‍ 
Kerala

മൂന്നാംവട്ടം സംവരണം പൊതു വിഭാഗമാക്കേണ്ട; ഉത്തരവ് ഹൈക്കോടതി റദ്ദാക്കി

തദ്ദേശസ്ഥാപനങ്ങളില്‍ തുടര്‍ച്ചയായി മൂന്നാം തവണയും സംവരണമായ അധ്യക്ഷസ്ഥാനം പൊതുവിഭാഗത്തിലേക്കു മാറ്റണമെന്ന സിംഗിള്‍ ബെഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് റദ്ദാക്കി

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: തദ്ദേശസ്ഥാപനങ്ങളില്‍ തുടര്‍ച്ചയായി മൂന്നാം തവണയും സംവരണമായ അധ്യക്ഷസ്ഥാനം പൊതുവിഭാഗത്തിലേക്കു മാറ്റണമെന്ന സിംഗിള്‍ ബെഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് റദ്ദാക്കി. സര്‍ക്കാരിന്റെയും തെരഞ്ഞെടുപ്പു കമ്മിഷന്റെയും അപ്പീല്‍ പരിഗണിച്ചാണ് നടപടി.

കഴിഞ്ഞ രണ്ടുവട്ടവും അധ്യക്ഷ സ്ഥാനം സംവരണം ചെയ്തിരുന്ന സ്ഥാപനങ്ങളെ മൂന്നാം തവണ ഒഴിവാക്കണമെന്നാണ് ജസ്റ്റിസ് മുഹമ്മദ് മുഷ്താഖിന്റെ സിംഗിള്‍ ബെഞ്ച് ഉത്തരവിട്ടത്. ഈ തദ്ദേശ സ്ഥാപനങ്ങളെ ഒഴിവാക്കി വീണ്ടും നറുക്കെടുപ്പ് നടത്താന്‍ ഉത്തരവില്‍ നിര്‍ദേശിച്ചിരുന്നു. തെരഞ്ഞെടുപ്പു പ്രകൃയ പുരോഗമിക്കുകയാണെന്നു ചൂണ്ടിക്കാട്ടിയാണ് കമ്മിഷനും സര്‍ക്കാരും അപ്പീല്‍ നല്‍കിയത്.

തദ്ദേശസ്ഥാപനങ്ങളിലെ അധ്യക്ഷപദം തുടര്‍ച്ചയായി മൂന്നാം തവണയും സംവരണ വിഭാഗത്തിലേക്ക് പോകുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന് സിംഗിള്‍ ബെഞ്ച അഭിപ്രായപ്പെട്ടിരുന്നു. പൊതുവിഭാഗത്തില്‍ ഉള്ളവര്‍ക്ക് അധ്യക്ഷപദവിയിലേക്ക് എത്താന്‍ ദീര്‍ഘകാലം അവസരം നിഷേധിക്കുന്നതും വിവേചനമാണെന്ന് കോടതി ചൂണ്ടിക്കാട്ടി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കള്ളന്റെ ആത്മകഥയെന്നാണ് അതിന് പേരിടേണ്ടിയിരുന്നത്; ഇപി ജയരാജനെതിരെ ശോഭ സുരേന്ദ്രന്‍

'അവന്റെ സിനിമ, അവന്റെ അവാര്‍ഡ്, അവന്റെ നോട്ടം'; ലൈംഗിക കുറ്റവാളികളെ പോലും ആഘോഷിക്കാന്‍ മടിയില്ല; വിമര്‍ശിച്ച് ശ്രുതി ശരണ്യം

കര്‍ഷകര്‍ക്കുള്ള നഷ്ടപരിഹാരം: പുനഃപരിശോധനാ ഹര്‍ജിയിലെ വാദം തുറന്ന കോടതിയില്‍

കുറഞ്ഞ നിരക്ക്; സര്‍ക്കാരിന്റെ ഓണ്‍ലൈന്‍ ടാക്‌സി കൊച്ചിയിലും തിരുവനന്തപുരത്തും പൂര്‍ണ സജ്ജം, 'കേരള സവാരി 2.0'

ഭിന്നശേഷിക്കാർക്ക് വിവിധ തൊഴിൽമേഖലകളിൽ പരിശീലനം

SCROLL FOR NEXT