Thirunavaya Mahamagha Festival: Yakshi Puja held  screen grab
Kerala

മഹാമാഘ മഹോത്സവം: ഭഗവതീ പ്രസാദത്തിനായി യക്ഷീപൂജ- വിഡിയോ

യക്ഷീ ദേവിയെ ആരാധിക്കുന്നതിലൂടെ ഭഗവതിയുടെ അനുഗ്രഹവും വന്നു ചേരുമെന്നാണ് വിശ്വാസം.

സമകാലിക മലയാളം ഡെസ്ക്

തിരുനാവായ: മഹാമാഘ മഹോത്സവത്തിന്റെ ഭാഗമായി വസന്തപഞ്ചമി ദിവസമായ ഇന്നലെ യക്ഷിപൂജ നടന്നു. ശത്രുദോഷം നീക്കാനുള്ള യക്ഷീപൂജ രാത്രിയാണ് നടന്നത്. ആദിപരാശക്തിയുടെ ഓരോ രൂപത്തെയും അനുഗമിക്കുന്ന കാവല്‍ദേവതയാണ് യക്ഷി. യക്ഷീ ദേവിയെ ആരാധിക്കുന്നതിലൂടെ ഭഗവതിയുടെ അനുഗ്രഹവും വന്നു ചേരുമെന്നാണ് വിശ്വാസം.

ശത്രുദോഷങ്ങള്‍, ഗ്രഹദോഷങ്ങള്‍, ദുര്‍മന്ത്രവാദം മൂലമുണ്ടാകുന്ന പ്രശ്‌നങ്ങള്‍, ഭവനവുമായി ബന്ധപ്പെട്ടുള്ള പ്രശ്നങ്ങള്‍ എന്നിവയെല്ലാം യക്ഷിപൂജയില്‍ പങ്കെടുത്താല്‍ ഇല്ലാതാകും. ഈ പൂജ ബാലകൃഷ്ണ പൈയുടെ കാര്‍മികത്വത്തിലാണ് നടക്കുന്നത്.

ഇന്നലെ പുഴയുടെ രക്ഷക്കായി ചതുരാംബിക പൂജയും നടന്നു. പഞ്ചമി തിഥിയും പൂരൂരുട്ടാതി നക്ഷത്രവും ഒരുമിക്കുന്ന ദിവസമായിരുന്നു. പുലര്‍ച്ചെ മുതല്‍ നിളയില്‍ ചതുരാംബിക പൂജ ആരംഭിച്ചു. ഭാരതപ്പുഴയുടെ സംരക്ഷണത്തിനായി പരശുരാമന്‍ പ്രതിഷ്ഠിച്ച ദിക്പാലക ദേവതകളാണ് ചതുരാംബികമാര്‍. ബാലാംബിക, ലോകാംബിക, ഹേമാംബിക, മുകാംബിക എന്നിവരാണ് ചതുരാംബികമാര്‍ എന്നറിയപ്പെടുന്നത്. ഈ ദേവതകളുടെ അനുഗ്രഹം തേടിയാണ് ചതുരാംബിക പൂജ നടത്തുന്നത്. ബാലകൃഷ്ണ പൈ ആയിരുന്നു ഈ പൂജയുടെയും ആചാര്യന്‍.

Thirunavaya Mahamagha Festival: Yakshi Puja held -Video

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

യുഎഇയിലെ ഭീമന്‍ എണ്ണശുദ്ധീകരണ ശാലയ്ക്ക് സമീപം ഡ്രോൺ ആക്രമണം; പ്ലാന്റ് പൂട്ടി; യുഎസിന് മുന്നറിയിപ്പുമായി ഇറാന്‍

പശ്ചിമേഷ്യയില്‍ നടക്കുന്ന സംഘര്‍ഷങ്ങളുടെ ഏക വിജയി റഷ്യ: യൂറോപ്യൻ യൂണിയൻ

'ഒരാളും സ്വയം സ്ഥാനാര്‍ഥി ചമയണ്ട, മത്സരിക്കണോയെന്ന് പാര്‍ട്ടി തീരുമാനിക്കും'; കെ സുധാകരനെതിരെ വിഡി സതീശന്‍

മണ്ണ് നീക്കാന്‍ കൈക്കൂലി; ജിയോളജി ഉദ്യോഗസ്ഥനെ കൈയോടെ പൊക്കി വിജിലന്‍സ്

കായികതാരങ്ങൾക്ക് സർക്കാർ ജോലി, 243 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു; ഏപ്രിൽ ഏഴിനകം അപേക്ഷിക്കണം

SCROLL FOR NEXT