ടെലിവിഷൻ സ്ക്രീൻഷോട്ട് 
Kerala

ഡയറ്റിൽ വിദ്യാർഥിയുടെ ആത്മഹത്യാ ശ്രമം; കേസെടുത്തതിന് പിന്നാലെ അധ്യാപികയ്‌ക്ക് സസ്‌പെൻഷൻ

അധ്യാപികയ്ക്കെതിരെ പൊലീസ് കേസെടുത്തതിന് പിന്നാലെയാണ് സസ്പെൻഡ് ചെയ്തുകൊണ്ടുള്ള ഉത്തരവിറങ്ങിയത്

Author : സമകാലിക മലയാളം ഡെസ്ക്

പത്തനംതിട്ട: തിരുവല്ല ഡയറ്റിൽ വിദ്യാർഥി ആത്മഹത്യ ചെയ്യാൻ ശ്രമിച്ച സംഭവത്തിൽ അധ്യാപികയെ സസ്പെൻഡ് ചെയ്‌തു. ഡയറ്റിലെ മലയാളം അധ്യാപിക മിലീന ജെയിംസിനെ സസ്പെൻഡ് ചെയ്തുകൊണ്ട് പൊതു വിദ്യാഭ്യാസ ഡയറക്ടർ ഉത്തരവിറക്കി. സ്പെൻഷന് പുറമെ അധ്യാപികയ്ക്കെതിരെ വകുപ്പ് തല അന്വേഷണവും ഉണ്ടാകും. 

അധ്യാപിക മാനസികമായി പീഡിപ്പിച്ചുവെന്നാണ് വിദ്യാർഥി മൊഴി നൽകിയിരിക്കുന്നത്. അധ്യാപികയ്‌ക്കെതിരെ നടപടി ആവശ്യപ്പെട്ട് പ്രിൻസിപ്പലിനെ തടഞ്ഞുവച്ച് ഇന്ന് എസ്എഫ്‌ഐ പ്രതിഷേധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അധ്യാപികയ്‌ക്കെതിരെ പൊലീസ് കേസെടുത്ത്.

കഴിഞ്ഞ ഓഗസ്റ്റിൽ മുതൽ ഈ അധ്യാപികയ്‌ക്കെതിരെ വിദ്യാർഥികൾ പ്രിൻസിപ്പലിന് പരാതി നൽകിയിരുന്നു. കഴിഞ്ഞ ദിവസം രണ്ടാം വർഷ വിദ്യാർഥി ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. ഇതേതുടർന്ന് അധ്യാപികയ്‌ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് എസ്എഫ്‌ഐ പ്രവർത്തകർ പ്രിൻസിപ്പലിനെ തടഞ്ഞുവച്ചു. തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് എസ്എഫ്‌ഐ പ്രവർത്തകരുടെ പരാതിയിൽ കേസ് എടുത്തു. ആത്മഹത്യ പ്രേരണ കുറ്റം ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

'തട്ടമിട്ട ഒരു പെണ്‍കുട്ടി പോലും ആ വൃത്തികെട്ട പ്രകടനം നടത്തിയില്ല, നമ്മുടെ പെണ്‍മക്കളോ?' -കങ്കണ റണാവത്

ബോക്‌സിങില്‍ ഇന്ത്യക്ക് ഇരട്ട സ്വര്‍ണം; തിളങ്ങി പ്രീതിയും ജയ്‌സ്മിനും

ഡിഗ്രി കഴിഞ്ഞവർക്ക് ബാങ്ക് ജോലി! 11,403 ഒഴിവുകൾ, കേരളത്തിലും അവസരം; അവസാന തീയതി ഓഗസ്റ്റ് 21

പകല്‍ സമയം 6 മിനിറ്റോളം ഇരുട്ടിലാകും; 75 വര്‍ഷത്തിനിടെ ആദ്യം, സൗദിയില്‍ നൂറ്റാണ്ടിലെ അപൂര്‍വ്വ പ്രതിഭാസം