നരേന്ദ്ര മോദി, ആശാ നാഥിന്റെ കാൽ തൊട്ട് വന്ദിക്കുന്ന ദൃശ്യം  ഫെയ്സ്ബുക്ക്
Kerala

'ഞാന്‍ എന്നെത്തന്നെ മറന്നു, കണ്ണുകള്‍ അറിയാതെ നനഞ്ഞു; മോദിയില്‍ കണ്ടത് അധികാരമല്ല, വിനയം'

പ്രധാനമന്ത്രി നരേന്ദ്രമോദി എന്ന നേതാവില്‍ താന്‍ കണ്ടത് അധികാരം അല്ല, മനുഷ്യനെയാണെന്ന് തിരുവനന്തപുരം കോര്‍പറേഷന്‍ ഡപ്യൂട്ടി മേയര്‍ ആശാ നാഥ്.

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദി എന്ന നേതാവില്‍ താന്‍ കണ്ടത് അധികാരം അല്ല, മനുഷ്യനെയാണെന്ന് തിരുവനന്തപുരം കോര്‍പറേഷന്‍ ഡപ്യൂട്ടി മേയര്‍ ആശാ നാഥ്. ഭാരതത്തിന്റെ ആത്മാവിനെ തന്നെയാണ് താന്‍ അദ്ദേഹത്തില്‍ കണ്ടത്. താന്‍ കാല്‍ തൊട്ട് വന്ദിച്ചപ്പോള്‍ നരേന്ദ്ര മോദി തിരിച്ച് തന്റെ കാലുകള്‍ തൊട്ട് വന്ദിച്ചതിനെ കുറിച്ച് വികാരാധീനയായി ആശാ നാഥ് ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലാണ് മോദിയെ പുകഴ്ത്തിയത്.

'ആദരവോടെ ഞാന്‍ കാലുകള്‍ തൊട്ടുവന്ദിച്ചപ്പോള്‍, അധികാരത്തിന്റെ ഏറ്റവും ഉയരത്തില്‍ നില്‍ക്കുന്ന പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിജി വിനയത്തോടെ എന്റെ കാലുകള്‍ തിരിച്ചു വന്ദിച്ചു.... ആ നിമിഷം ഞാന്‍ എന്നെ തന്നെ മറന്ന് കണ്ണുകള്‍ അറിയാതെ നനഞ്ഞു..അത് ദുഃഖത്തിന്റെ കണ്ണീര്‍ അല്ല, സന്തോഷത്തിന്റെയും അഭിമാനത്തിന്റെയും കൃതജ്ഞതയുടെയും കണ്ണീരായിരുന്നു. ഈ നേതാവില്‍ ഞാന്‍ കണ്ടത് അധികാരം അല്ല, മനുഷ്യനെയാണ്... സംസ്‌കാരത്തെയാണ്... ഭാരതത്തിന്റെ ആത്മാവിനെ തന്നെയാണ്.'- ആശാ നാഥ് കുറിച്ചു.

കുറിപ്പ്:

ഇത് വെറും ഒരു ഫോട്ടോയല്ല...

എന്റെ ആത്മാവില്‍ പതിഞ്ഞ ഒരു നിമിഷമാണ്.

ആദരവോടെ ഞാന്‍ കാലുകള്‍ തൊട്ടുവന്ദിച്ചപ്പോള്‍,

അധികാരത്തിന്റെ ഏറ്റവും ഉയരത്തില്‍ നില്‍ക്കുന്ന പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിജി വിനയത്തോടെ എന്റെ കാലുകള്‍ തിരിച്ചു വന്ദിച്ചു.... ആ നിമിഷം ഞാന്‍ എന്നെ തന്നെ മറന്ന് കണ്ണുകള്‍ അറിയാതെ നനഞ്ഞു..അത് ദുഃഖത്തിന്റെ കണ്ണീര്‍ അല്ല,

സന്തോഷത്തിന്റെയും അഭിമാനത്തിന്റെയും കൃതജ്ഞതയുടെയും കണ്ണീരായിരുന്നു.

ഈ നേതാവില്‍ ഞാന്‍ കണ്ടത് അധികാരം അല്ല,

മനുഷ്യനെയാണ്... സംസ്‌കാരത്തെയാണ്...

ഭാരതത്തിന്റെ ആത്മാവിനെ തന്നെയാണ്.

ഈ നിമിഷം എന്റെ ജീവിതത്തില്‍ എന്നേക്കുമായി ഒരു അനുഗ്രഹമായി,ഒരു പ്രചോദനമായി നിലനില്‍ക്കും.

വിനയം തന്നെയാണ് യഥാര്‍ത്ഥ മഹത്വം.

ഈ സന്തോഷം വാക്കുകളില്‍ ഒതുക്കാന്‍ കഴിയില്ല...

Kerala News: Thiruvananthapuram corporation deputy mayor Asha Nath Praised Narendra Modi

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ജി സുധാകരന് 'കൈ' കൊടുത്ത് കോണ്‍ഗ്രസ്; അമ്പലപ്പുഴയില്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തില്ല

സ്വര്‍ണ വിലയില്‍ ഇടിവ്; പവന് 360 രൂപ കുറഞ്ഞു

'സ്ഥാനാര്‍ഥിയാവും മുമ്പ് പോസ്റ്റര്‍ ഒട്ടിച്ചോളൂ, ഞങ്ങളുടെ നെഞ്ചത്താവരുത്'

രാഷ്ട്രീയത്തിനതീതമായി നാടിന് നല്ലത്; ജി സുധാകരനെ പിന്തുണച്ച് ബെന്നി ബെഹനാന്‍

കുട്ടികളുടെ ഭക്ഷണക്രമത്തിൽ ഈ അബദ്ധങ്ങൾ ഒഴിവാക്കണം

SCROLL FOR NEXT