വെട്ടുകാട് വാര്‍ഡ് കൗണ്‍സിലര്‍ സാബു ജോസ് / ചിത്രം ഫെയ്‌സ്ബുക്ക്‌ 
Kerala

തിരുവനന്തപുരം നഗരസഭാ കൗണ്‍സിലര്‍ കോവിഡ് ബാധിച്ച് മരിച്ചു

വെട്ടുകാട് വാര്‍ഡ് കൗണ്‍സിലര്‍ സാബു ജോസ് ആണ് മരിച്ചത്.

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭാ കൗണ്‍സിലര്‍ കോവിഡ് ബാധിച്ച് മരിച്ചു. വെട്ടുകാട് വാര്‍ഡ് കൗണ്‍സിലര്‍ സാബു ജോസ് ആണ് മരിച്ചത്. കോവിഡ് ബാധിച്ച് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു.  ആരോഗ്യനില വഷളായതോടെ വെന്റിലേറ്ററിന്റെ സഹായത്തോടെ ചികിത്സ തുടരുന്നതിനിടെയാണ് അന്ത്യം.  

സംസ്‌കാരം വൈകീട്ട് തിരുവനന്തപുരം ശാന്തി കവാടത്തില്‍ നടക്കും. സാബുവിന്റെ നിര്യാണത്തില്‍ മേയര്‍ ആര്യ എസ് രാജേന്ദ്രന്‍ അനുശോചനം രേഖപ്പെടുത്തി. അവിവാഹിതനാണ്‌.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കുട്ടി ജയിച്ചോ എന്നറിയാതെ എങ്ങനെ പാഠപുസ്തകം കൊടുക്കും?; ശിവന്‍കുട്ടിയാണോ ഇതൊക്കെ നിശ്ചയിക്കുന്നത്?'

'ഞങ്ങള്‍ക്കു രാജഭരണം മതി, രാജാവ് തിരിച്ചു വരണം'; ഗ്യാനേന്ദ്രയ്ക്കു വിമാനത്താവളത്തില്‍ സ്വീകരണം

പ്രായം പത്ത് മാസം, സംസ്ഥാനത്തെ പ്രായം കുറഞ്ഞ അവയവദാതാവായി ആലിന്‍ ഷെറിന്‍ എബ്രഹാം

ഓസ്‌ട്രേലിയ വന്‍ കെണിയില്‍; അടുത്ത രണ്ട് കളി ജയിച്ചാല്‍ മാത്രം പോര; സൂപ്പര്‍ 8 സാധ്യതകള്‍

മിശ്ര വിവാഹത്തില്‍ ലൗജിഹാദ് ആരോപിച്ച് ഹിന്ദുത്വ സംഘടനകള്‍; ചടങ്ങ് മാറ്റിവച്ചു, പ്രദേശത്ത് കനത്ത സുരക്ഷ

SCROLL FOR NEXT