അറസ്റ്റിലായ പ്രതികള്‍/ ടെലിവിഷന്‍ ചിത്രം 
Kerala

തിരുവനന്തപുരത്ത് സ്‌കൂള്‍ വിദ്യാര്‍ഥിനിയെ മര്‍ദിച്ചവര്‍ പിടിയില്‍

പെണ്‍കുട്ടി മുടിവെട്ടിയ രീതിയെയും വസ്ത്രധാരണത്തെയും സംഘം പരിഹസിച്ചു.

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ചെങ്കോട്ടുകോണത്ത് സ്‌കൂള്‍ വിട്ട് വീട്ടിലേക്ക് മടങ്ങിയ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ മര്‍ദ്ദിച്ച സംഭവത്തില്‍ രണ്ട് പേര്‍ അറസ്റ്റില്‍. പിരപ്പന്‍കോട് സ്വദേശി അരുണ്‍പ്രസാദ്, കാട്ടായിക്കോണം സ്വദേശി വിനയന്‍ എന്നിവരാണ് പിടിയിലായത്. 

ഇന്നലെ സ്‌കൂള്‍ വിട്ട് വീട്ടിലേക്ക് മടങ്ങുകയായിരുന്ന വിദ്യാര്‍ഥിനിയെയാണ് ഇവര്‍ മര്‍ദിച്ചത്. പെണ്‍കുട്ടി മുടിവെട്ടിയ രീതിയെയും വസ്ത്രധാരണത്തെയും സംഘം പരിഹസിച്ചു. എന്നാല്‍ സംഘത്തെ പെണ്‍കുട്ടി എതിര്‍ത്തതോടെയാണ് റോഡില്‍ വലിച്ചു തള്ളിയിട്ടു മര്‍ദിച്ചത്. പെണ്‍കുട്ടിയാണെന്ന് തിരിച്ചറിഞ്ഞിട്ടും ഇവര്‍ മര്‍ദിച്ചു. നാല് പേരാണ് കേസില്‍ പ്രതികള്‍. 

ആക്രമണത്തില്‍ ചെവിക്കും നെഞ്ചിനും വയറിനും പരിക്കേറ്റ പെണ്‍കുട്ടി ചികിത്സയിലാണ്. നാട്ടുകാര്‍ എത്തിയതോടെ സംഘം കടന്നുകളയുകയായിരുന്നു. ചെങ്കോട്ടുകോണം എസ്എന്‍ പബ്ലിക് സ്‌കൂളിലെ വിദ്യാര്‍ഥിനിക്കാണ് മര്‍ദനമേറ്റത്. പ്രതികളായ രണ്ട് പേര്‍ ഒളിവിലാണ്.  

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

Today's Rashi Phalam March 18 2026;പൊതുപ്രവര്‍ത്തനത്തില്‍ താല്‍പ്പര്യം, മനസിന് സന്തോഷം

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

SCROLL FOR NEXT