പ്രതീകാത്മക ചിത്രം 
Kerala

'15 വര്‍ഷമായുള്ള ദുരിതം താങ്ങാനായില്ല'; കിടപ്പുരോഗിയെ ഭാര്യ കഴുത്തറുത്ത് കൊന്നു

നെയ്യാറ്റിന്‍കരയില്‍ പക്ഷാഘാതം മൂലം കിടപ്പിലായ ഭര്‍ത്താവിനെ ഭാര്യ കഴുത്തറുത്ത് കൊന്നു

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം:നെയ്യാറ്റിന്‍കരയില്‍ പക്ഷാഘാതം മൂലം കിടപ്പിലായ ഭര്‍ത്താവിനെ ഭാര്യ കഴുത്തറുത്ത് കൊന്നു. മണവാരി സ്വദേശിയായ ഗോപിയാണ് മരിച്ചത്. ഇന്ന് രാവിലെയായിരുന്നു സംഭവം. 

ഭര്‍ത്താവിന്റെ ദുരിതം താങ്ങാനാകാതെയാണ് കൊലപാതകമെന്ന് സുമതി
 

ഭര്‍ത്താവിനെ പരിചരിക്കാനാകില്ലെന്ന് സുമതി മകനോട് പറഞ്ഞിരുന്നതായി പൊലീസ് പറഞ്ഞു. ഇതാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. 15 വര്‍ഷമായുള്ള  ഭര്‍ത്താവിന്റെ അവസ്ഥ കണ്ടുനില്‍ക്കാന്‍ കഴിയാത്തതിനാലാണ് കൊലപ്പെടുത്തിയതെന്ന് ഭാര്യ പറഞ്ഞതായി പൊലീസ് പറഞ്ഞു.

രാവിലെയാണ് ഗോപിയെ വീട്ടില്‍ കഴുത്തറുത്ത നിലയില്‍ കണ്ടെത്തിയത്. കൊലപാതകത്തിന് ശേഷം അബോധാവസ്ഥയിലായ സുമതിയെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അമേരിക്ക താങ്കളെ സ്നേഹിക്കുന്നു'... മോദിയെ ഫോണിൽ വിളിച്ച് ട്രംപ്

എന്തൊരു 'തോല്‍വി'! ജയിക്കാന്‍ മറന്ന് കൊല്‍ക്കത്ത; ചെപ്പോക്കില്‍ വീണ്ടും സിഎസ്‌കെയുടെ 'വിസില്‍പ്പോട്'

'എല്ലാത്തിനും കാരണം കോവിഡ് വാക്സിൻ'... ഷെയ്ൻ വോണിന്റെ മരണത്തിൽ മകന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

മണ്ഡല പുനര്‍നിര്‍ണയം; 'കേന്ദ്രത്തിനെതിരെ ഒന്നിച്ചുനില്‍ക്കണം', പിണറായി വിജയന്റെ പിന്തുണ തേടി രേവന്ത് റെഡ്ഡി

ദീപികയുടെ വാര്‍ഷിക പരിപാടിയില്‍ പ്രതിനിധിയെ അയക്കാതെ ബിജെപി, വിമര്‍ശനം

SCROLL FOR NEXT