പ്രതീകാത്മക ചിത്രം 
Kerala

12 കോടി ഒന്നാം സമ്മാനമുള്ള തിരുവോണം ബംമ്പർ ഇന്ന് പുറത്തിറക്കും; പ്രതിവാര ഭാഗ്യക്കുറികൾ നാളെ മുതൽ 

12 കോടി ഒന്നാം സമ്മാനമുള്ള തിരുവോണം ബംബർ ഭാഗ്യക്കുറി ഇന്ന് പുറത്തിറക്കും

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: 12 കോടി ഒന്നാം സമ്മാനമുള്ള തിരുവോണം ബംബർ ഭാഗ്യക്കുറി ഇന്ന് പുറത്തിറക്കും. 300 രൂപ വിലയുള്ള ടിക്കറ്റ് ധനമന്ത്രി കെ എൻ ബാല​ഗോപാലാണ് പുറത്തിറക്കുക. 

സെപ്തംബർ 19ന് നറുക്കെടുക്കും. രണ്ടാം സമ്മാനമായി ആറുപേർക്ക് ഓരോ കോടി രൂപ വീതം ലഭിക്കും. മൂന്നാം സമ്മാനമായി 10 ലക്ഷം രൂപ ഓരോ പരമ്പരയിലും രണ്ടുപേർക്ക് വീതം ആകെ 12 പേർക്ക് ലഭിക്കും. മൂന്നാം സമ്മാനം ഓരോ സീരീസിലും രണ്ടുപേർക്ക് വീതം 10 ലക്ഷം. നാലാം സമ്മാനം അഞ്ച്‌ ലക്ഷം രൂപ വീതം 12 പേർക്ക്. അഞ്ചാം സമ്മാനമായി ഒരു ലക്ഷം രൂപ വീതം 108 പേർക്ക്.

കോവിഡായതിനാൽ നിർത്തിവച്ചിരുന്ന പ്രതിവാര ഭാഗ്യക്കുറിയിൽ ചിലതിന്റെ നറുക്കെടുപ്പ്‌ വെള്ളിയാഴ്ച മുതൽ പുനരാരംഭിക്കും. വെള്ളിയാഴ്‌ച നിർമ്മൽ, ചൊവ്വാഴ്‌ച സ്ത്രീശക്തി നറുക്കെടുക്കും. ആഗസ്ത്‌ 15വരെ ആഴ്ചയിൽ മൂന്ന്‌ നറുക്കെടുപ്പ്‌ വീതം ഉണ്ടാകും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇഎംഎസ് മന്ത്രിസഭയിലെ അംഗം; കമ്യൂണിസ്റ്റ് നേതാവിന്റെ അനുസ്മരണം സംഘടിപ്പിക്കാന്‍ ബിജെപി; 'ലക്ഷ്യം ദളിത് വോട്ട് ഉറപ്പിക്കല്‍'

ചൂടില്‍ നിന്ന് ആശ്വാസമായി മഴ എത്തുന്നു; നാലു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

യുവതി കിണറ്റിൽ ചാടി ജീവനൊടുക്കിയ സംഭവം: ഭർത്താവിനും ഭർതൃവീട്ടുകാർക്കുമെതിരെ കേസ്

'ഡബിള്‍ സെഞ്ച്വറി' തൂക്കി ഇഷാന്‍ കിഷന്‍!

ഫോം വീണ്ടെടുത്താൽ ടീമിൽ നിൽക്കാം; ലാബുഷെയ്ന് വീണ്ടും അവസരം; ഓസ്ട്രേലിയ ടെസ്റ്റ് സംഘത്തെ പ്രഖ്യാപിച്ചു