Kerala

'രമണ്‍ ശ്രീവാസ്തവയെ വിശ്വസിച്ചവര്‍ക്കെല്ലാം പണികിട്ടിയിട്ടുണ്ട്' ; രാജ്യദ്രോഹി എന്നു വിളിച്ചവര്‍ തന്നെ തലയിലേറ്റി നടക്കുന്നു : കെ മുരളീധരന്‍

ശ്രീവാസ്തവ ഇപ്പോള്‍ പിണറായിയുടെ ഏറ്റവും വലിയ വിശ്വസ്തനായി

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പൊലീസ് ഉപദേഷ്ടാവ് രമണ്‍ ശ്രീവാസ്തവയെ വിമര്‍ശിച്ച് കെ മുരളീധരന്‍ രംഗത്ത്. മുന്‍ മുഖ്യമന്ത്രി കെ കരുണാകരന്‍ ഉള്‍പ്പെടെ രമണ്‍ ശ്രീവാസ്തവയെ വിശ്വസിച്ചവര്‍ക്കെല്ലാം പണികിട്ടിയിട്ടുണ്ട്. രമണ്‍ ശ്രീവാസ്തവ ഇപ്പോള്‍ മന്ത്രിമാരേക്കാള്‍ ശക്തനായി മാറിയെന്നും മുരളീധരന്‍ പറഞ്ഞു. 

കരുണാകരന്റെ പടിയിറക്കത്തില്‍ പങ്കുവഹിച്ച വ്യക്തിയാണ് ശ്രീവാസ്തവ. രാജ്യദ്രോഹിയെന്ന് വിളിച്ചവര്‍ തന്നെ ഇപ്പോള്‍ ശ്രീവാസ്തവയെ തലയിലേറ്റി നടക്കുകയാണെന്ന് കെ മുരളീധരന്‍ പരിഹസിച്ചു. 

വര്‍ഷങ്ങള്‍ക്ക് മുമ്പ് കരുണാകരന്‍ ഭരിക്കുന്ന സമയത്ത്, പിണറായി വിജയന്‍ എം എല്‍ എയായിരുന്നു. ആ സമയത്താണ് 'ചാരമുഖ്യന്‍ രാജിവയ്ക്കുക, ശ്രീവാസ്തവയെ അറസ്റ്റ് ചെയ്യുക' എന്നുളള മുദ്രാവാക്യം ഉയര്‍ന്നത്. ആ ശ്രീവാസ്തവ ഇപ്പോള്‍ പിണറായിയുടെ ഏറ്റവും വലിയ വിശ്വസ്തനായി. 

ശിവശങ്കറുണ്ടാക്കിയ പരിക്കിനൊപ്പം ശ്രീവാസ്തവ ഉണ്ടാക്കുന്ന പരിക്കുകൂടിയായാല്‍ പിണറായി രാഷ്ട്രീയമായി രക്ഷപ്പെടാത്ത അവസ്ഥയിലേക്ക് എത്തുമെന്നും കെ മുരളീധരന്‍ പറഞ്ഞു. കെഎസ്എഫ്ഇ റെയ്ഡില്‍ രമണ്‍ ശ്രീവാസ്തവയ്ക്ക് പങ്കുണ്ടെന്ന ആരോപണം ഉയരുന്നതിനിടെയാണ് മുരളീധരന്റെ പ്രതികരണം. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം