ചാലക്കുടി പുഴയില്‍ ചാടിയത് വ്യാജ സ്വര്‍ണ റാക്കറ്റ് അംഗങ്ങള്‍? FILE
Kerala

ചാലക്കുടി പുഴയില്‍ ചാടിയത് വ്യാജ സ്വര്‍ണ റാക്കറ്റ് അംഗങ്ങള്‍?; ഓട്ടോ ഡ്രൈവറുടെ മൊഴി; അപ്രതീക്ഷിത ട്വിസ്റ്റ്

ട്രാക്കിലൂടെ മുരിങ്ങൂരിലെത്തിയ സംഘം കൊരട്ടി വഴി അങ്കമാലിക്ക് പോയതായി ഓട്ടോ ഡ്രൈവറാണ് മൊഴി നല്‍കിയത്.

Author : സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: ചാലക്കുടി പുഴയില്‍ ചാടിയ നാലംഗ സംഘം വ്യാജ സ്വര്‍ണ റാക്കറ്റ് അംഗങ്ങളെന്ന് സംശയം. ഉത്തരേന്ത്യന്‍ സംഘമാണെന്നാണ് സൂചന. ട്രാക്കിലൂടെ മുരിങ്ങൂരിലെത്തിയ സംഘം കൊരട്ടി വഴി അങ്കമാലിക്ക് പോയതായി ഓട്ടോ ഡ്രൈവര്‍ മൊഴി നല്‍കി.

ട്രെയിന്‍ വരുന്നതുകണ്ട് ചാലക്കുടി റെയില്‍വേ പാലത്തില്‍ നിന്ന് പുഴയിലേക്ക് ചാടിയെന്നായിരുന്നു രാവിലെ മുതല്‍ പുറത്തുവന്ന വാര്‍ത്ത. അതില്‍ അപ്രതീക്ഷിതമായ ട്വിസ്റ്റാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. ഞായറാഴ്ച അര്‍ധരാത്രിയോടെ റെയില്‍വേ പാലത്തിന് സമീപത്തുവച്ച് സ്വര്‍ണക്കൈമാറ്റവുമായി ബന്ധപ്പെട്ട് ചില തര്‍ക്കങ്ങള്‍ ഉണ്ടായതായി പൊലിസിന് വിവരം ലഭിച്ചു. റെയില്‍വേ സ്റ്റേഷനു സമീപം സ്വര്‍ണ്ണ ഇടപാട് നടന്നുവെന്നും വ്യാജ സ്വര്‍ണ്ണം നല്‍കി നാലുലക്ഷം രൂപയോളം തട്ടി നാല്‍വര്‍ സംഘം രക്ഷപ്പെട്ടുവെന്നുമാണ് വിവരം. ഇതു സംബന്ധിച്ച് പൊലീസിന് മലപ്പുറം സ്വദേശി പരാതിയും നല്‍കിയിട്ടുണ്ട്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

തിങ്കളാഴ്ച പുലര്‍ച്ചെ 1.30- ഓടെ പാലത്തിലൂടെ ചെന്നൈ-തിരുവനന്തപുരം ട്രെയിന്‍ കടന്നുപോകുമ്പോഴായിരുന്നു സംഭവം. റെയില്‍ പാളത്തിലൂടെ നടന്നുപോയിരുന്ന നാലുപേരില്‍ ഒരാളെ ട്രെയിന്‍ തട്ടുകയും മറ്റ് മൂന്നുപേര്‍ ചാലക്കുടി പുഴയിലേയ്ക്ക് ചാടുകയും ചെയ്തതായി ലോക്കോ പൈലറ്റാണ് സ്റ്റേഷനില്‍ വിളിച്ചറിയിച്ചത്.

ചാലക്കുടി റെയില്‍വെ സ്റ്റേഷനില്‍നിന്ന് വിവരം അറിയിച്ചതിനെത്തുടര്‍ന്ന് അഗ്നിരക്ഷാസേന സ്ഥലത്തെത്തിയെങ്കിലും രാത്രിയായതിനാല്‍ തിരച്ചില്‍ നടത്താനായില്ല. രാവിലെ അഗ്നിരക്ഷാസേനയും സ്‌കൂബാ സംഘവും സ്ഥലത്ത് തിരച്ചില്‍ നടത്തിയിരുന്നു. എന്നാല്‍ ആരെയും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബലാബലത്തില്‍നിന്നു കെസി പുറത്ത്?, ഡല്‍ഹിയില്‍ തുടരാന്‍ ഹൈക്കമാന്‍ഡ്, പാര്‍ലമെന്‍ററി പദവിയില്‍ പുനര്‍ നിയമനം

15 മിനിറ്റിൽ മൂന്ന് തവണയിൽ കൂടുതൽ കോട്ടുവായ, ചില ആരോ​ഗ്യപ്രശ്നങ്ങളുടെ സൂചനയെന്ന് വിദ​ഗ്ധർ

പാമ്പ് കടിച്ചാല്‍ പഴങ്ങളും പച്ചക്കറികളും വിഷമാകുമോ?

കഥയും സ്റ്റാർഡവും ഒന്നുമല്ല കാര്യം! ഇക്കയും ഏട്ടനും ഒന്നിച്ചപ്പോൾ ബോക്സ് ഓഫീസ് കുലുങ്ങിയോ ? 'പേട്രിയറ്റ്' ഓപ്പണിങ് ഡേ കളക്ഷൻ

'ഇറാന്‍ ചോദിക്കുന്ന കാര്യങ്ങള്‍ എനിക്ക് അംഗീകരിക്കാന്‍ പറ്റാത്തത്'; ചര്‍ച്ചാ നിര്‍ദ്ദേശങ്ങളില്‍ തൃപ്തനല്ലെന്ന് ട്രംപ്

SCROLL FOR NEXT