M M MANI ഫയല്‍ ചിത്രം
Kerala

'മുണ്ടും മടക്കിക്കുത്തി ജനങ്ങള്‍ക്കിടയിലേക്ക്, യുഡിഎഫിന് വോട്ട് ചെയ്തവര്‍ വിഡ്ഢികള്‍'

യുഡിഎഫിനുള്ളിലെ ആഭ്യന്തര തര്‍ക്കങ്ങളെയും എംഎം മണി പരിഹസിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

തൊടുപുഴ: നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് വന്‍പരാജയം ഏറ്റുവാങ്ങിയതിന് പിന്നാലെ വോട്ടര്‍മാരെ വിമര്‍ശിച്ച് സിപിഎം നേതാവ് എം എം മണി. യുഡിഎഫിന് വോട്ട് ചെയ്തവര്‍ വിഡ്ഢികളാണ്. പരാജയപ്പെട്ടെങ്കിലും തളരില്ലെന്നും മുണ്ടും മടക്കിക്കുത്തി ജനങ്ങള്‍ക്കിടയിലേക്ക് വീണ്ടും സജീവമായി ഇറങ്ങുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

യുഡിഎഫിനുള്ളിലെ ആഭ്യന്തര തര്‍ക്കങ്ങളെയും എംഎം മണി പരിഹസിച്ചു. തെരഞ്ഞെടുപ്പ് കഴിയുന്നതിന് മുന്‍പേ മുഖ്യമന്ത്രി സ്ഥാനത്തെ കുറിച്ച് ചര്‍ച്ച ചെയ്ത പാര്‍ട്ടിയെ കുറിച്ച് എന്തുപറയാനാണ്. തെരഞ്ഞെടുപ്പ് വിജയിച്ചതിന് പിന്നാലെ തന്നെ യുഡിഎഫില്‍ മുഖ്യമന്ത്രി സ്ഥാനത്തിനായി അടി തുടങ്ങിക്കഴിഞ്ഞു. അധികാര വടംവലിയാണ് ഇപ്പോള്‍ അവിടെ നടക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

തെരഞ്ഞെടുപ്പ് ഫലം വിശകലനം ചെയ്യുമ്പോള്‍ ജനങ്ങളുടെ നിലപാടില്‍ മാറ്റം വന്നത് എന്തുകൊണ്ടാണെന്ന് പരിശോധിക്കേണ്ടതുണ്ട്. ജനങ്ങള്‍ വിഡ്ഢികളായതുകൊണ്ടാണ് ഇത്തരമൊരു സാഹചര്യം ഉണ്ടായത്. ജനങ്ങള്‍ ഇത്തരത്തില്‍ ചിന്തിക്കുന്നതിനും വോട്ട് രേഖപ്പെടുത്തുന്നതിനും പിന്നില്‍ എന്തെങ്കിലും അടിസ്ഥാനമുണ്ടോ എന്ന് പാര്‍ട്ടി ഗൗരവമായി പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പാര്‍ട്ടിയുടെ നയങ്ങളും പ്രവര്‍ത്തനങ്ങളും ജനങ്ങളിലേക്ക് എത്തുന്നതില്‍ എവിടെയാണ് പാളിച്ച സംഭവിച്ചതെന്ന് വിശദമായ പരിശോധനയ്ക്ക് വിധേയമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

Those who voted for UDF are fools M M Mani says

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'എനിക്ക് എംഎൽഎമാരുടെ പിന്തുണയുണ്ട്, ഹൈക്കമാന്‍ഡ് നീതിപൂര്‍വകമായ തീരുമാനമെടുക്കും'

വസ്ത്രം അലക്കി ഉണക്കി 'നീറ്റ്' ആക്കും, പക്ഷെ ആരോ​ഗ്യത്തിന് കാര്യത്തിൽ 'നോ ​ഗ്യാരണ്ടി', വാഷിങ് മെഷീനിൽ ഒളിഞ്ഞിരിക്കുന്ന അപകടം

'വിജയ് നിന്നപ്പോ ഇങ്ങനെ, ലാലേട്ടന്‍ കേരളത്തില്‍ മത്സരിച്ചാലോ?'; കമന്‍റിട്ടയാള്‍ക്ക് തലങ്ങും വിലങ്ങും ട്രോള്‍

2.12 ലക്ഷം രൂപ വരെ ഡിസ്‌കൗണ്ട്; വിവിധ കാറുകള്‍ക്ക് ഓഫര്‍ പ്രഖ്യാപിച്ച് ഹോണ്ട

'ഒരു സീനിൽ പോലും ചിരി വന്നില്ല, പിന്നെ ഇതെങ്ങനെ 100 കോടി നേടി'; ഒടിടി റിലീസിന് പിന്നാലെ 'ആട് 3'യ്ക്ക് വിമർശനം

SCROLL FOR NEXT