രാഹുല്‍ മത്സ്യത്തൊഴിലാളികള്‍ക്കൊപ്പം/കോണ്‍ഗ്രസ് ട്വിറ്ററില്‍ പങ്കുവച്ച ചിത്രം 
Kerala

ഒരുപാടു മീന്‍ കിട്ടുമെന്നാണ് കരുതിയത്, വല വലിച്ചപ്പോള്‍ കുറച്ചു മാത്രം; കടല്‍ അനുഭവം പങ്കിട്ട് രാഹുല്‍-ചിത്രങ്ങള്‍

ഒരുപാടു മീന്‍ കിട്ടുമെന്നാണ് കരുതിയത്, വല വലിച്ചപ്പോള്‍ കുറച്ചു മാത്രം; കടല്‍ അനുഭവം പങ്കിട്ട് രാഹുല്‍

Author : സമകാലിക മലയാളം ഡെസ്ക്

കൊല്ലം: '' കടലില്‍ വലയിട്ടപ്പോള്‍ ഞാന്‍ കരുതിയത് ഒരുപാടു മത്സ്യം കിട്ടുമെന്നാണ്. പക്ഷേ വല വലിച്ചപ്പോള്‍ കിട്ടിയത് വളരെ കുറച്ചു മീന്‍ മാത്രം. ഇന്നാണ് ഇവരുടെ ജീവിതം നേരില്‍ കണ്ടത്. ഇപ്പോള്‍ എനിക്കതു നേരിട്ടു മനസ്സിലായി.'' മത്സ്യത്തൊഴിലാളികളോടൊപ്പം കടലില്‍ പോയതിന്റെ അനുഭവങ്ങള്‍ പങ്കുവച്ച് രാഹുല്‍ ഗാന്ധി പറഞ്ഞു.

മത്സ്യത്തൊഴിലാളികളെയും അവരുടെ സമൂഹത്തെയും ഏറെ ബഹുമാനിക്കുന്നയാളാണ് താനെന്നു രാഹുല്‍ പറഞ്ഞു. അവരുടെ അധ്വാനത്തെ ആരാധിക്കുന്നു. അവരുടെ പ്രശ്‌നങ്ങള്‍ മനസ്സിലാക്കാനാണ് ഒപ്പം പോയത്. 

കൊല്ലം വാടി ഹാര്‍ബറില്‍ നിന്ന് മത്സ്യ ബന്ധന വള്ളത്തില്‍ മത്സ്യത്തൊഴിലാളികള്‍ക്കൊപ്പമായിരുന്നു രാഹുലിന്റെ കടല്‍യാത്ര. ഒരു മണിക്കൂറോളം കടലില്‍ ചെലവിട്ട് മടങ്ങിയെത്തി.

രാഹുല്‍ ഗാന്ധി ഇന്ന് മത്സ്യത്തൊഴിലാളികളുമായി സംവാദം നടത്തും. രാവിലെ ഒരു മണിക്കൂറാണ് സംവാദം. കൊല്ലം ജില്ലയിലെ വിവിധ മേഖലകളില്‍ നിന്നുള്ള ആയിരത്തോളം മത്സ്യത്തൊഴിലാളികളെ പരിപാടിയിലേക്ക് ക്ഷണിച്ചിട്ടുണ്ട്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുവാക്കളേ, നിങ്ങളെയോര്‍ത്ത് അഭിമാനിക്കുന്നു..., ഞാന്‍ ഒപ്പമുണ്ട്'; മോദിയുടെ വഴി അടയുന്നുവെന്ന് രാഹുല്‍ ഗാന്ധി

സിജെപി പ്രതിഷേധം: ഡല്‍ഹിയിലെ നിയന്ത്രണങ്ങള്‍, കോടതിയലക്ഷ്യ ഹര്‍ജിയില്‍ നാളെ പ്രത്യേക സിറ്റിങ്

4 വിക്കറ്റ് ജയം, വനിതാ പോരിൽ കേരളത്തെ വീഴ്ത്തി കർണാടക

16 റൺസ്, വീണത് 4 വിക്കറ്റുകൾ; കേരളത്തിന് തോൽവി

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് 'സസ്‌പെന്‍ഷന്‍'! ഞെട്ടി ഫുട്‌ബോള്‍ ലോകം!!!