പ്രതീകാത്മക ചിത്രം 
Kerala

പിന്നാലെ വന്നാൽ പൊലീസുകാരെ വെട്ടിക്കൊല്ലുമെന്ന ഭീഷണി; കുപ്രസിദ്ധ ​ഗുണ്ട ഹരീഷ് കാട്ടൂർ പിടിയിലായി

പൊലീസുകാരെ വെട്ടിക്കൊല്ലുമെന്ന ഭീഷണിയുമായി വാളും കയ്യിൽ പിടിച്ച് സന്ദേശം പ്രചരിപ്പിച്ച കുപ്രസിദ്ധ ഗുണ്ട ഹരീഷ് കാട്ടൂർ പൊലീസിന്റെ പിടിയിലായി

Author : സമകാലിക മലയാളം ഡെസ്ക്


തൃശ്ശൂര്‍: പൊലീസുകാരെ വെട്ടിക്കൊല്ലുമെന്ന ഭീഷണിയുമായി വാളും കയ്യിൽ പിടിച്ച് സന്ദേശം പ്രചരിപ്പിച്ച കുപ്രസിദ്ധ ഗുണ്ട ഹരീഷ് കാട്ടൂർ പൊലീസിന്റെ പിടിയിലായി. ബെംഗളൂരു ബംഗാരപേട്ടിലെ ഒളിത്താവളത്തിൽ നിന്നാണ് ഇയാളെ പിടികൂടിയത്. കൊലപാതകം ഉൾപ്പെടെ 35 കേസുകളിൽ പ്രതിയാണ്.

ഇരിങ്ങാലക്കുട ഡിവൈഎസ്പി ടി ആർ രാജേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് സാഹസികമായി ഇയാളെ പിടികൂടിയത്. ഓപ്പറേഷൻ കോളാറിന്റെ ഭാഗമായി നാലു ദിവസം മുൻപാണ് ഹരീഷിനെ പിടികൂടാൻ പ്രത്യേക സംഘം കർണാടകത്തിലേക്ക് പോയത്. മുടിയും താടിയും വടിച്ച് രൂപ മാറ്റം വരുത്തി ഒളിവിൽ കഴിയുകയായിരുന്നു പ്രതി. മഫ്തിയിൽ എത്തിയ പോലീസ് സംഘമാണ് പ്രതിയെ കീഴ്പ്പെടുത്തിയത്.

തന്നെ തേടി പൊലീസ് എത്തിയാൽ അവരുടെ കഥ കഴിക്കുമെന്ന് ഭീഷണിയുമായി വാളുമായി നിൽക്കുന്ന ചിത്രങ്ങൾ സഹിതം വാട്സ് ആപ്പിൽ ഇയാൾ സുഹൃത്തുക്കൾക്കക്ക് അയച്ചിരുന്നു. കഴിഞ്ഞ മാർച്ചിലാണ് ഹരീഷ് ഒളിവിൽ പോയത്. തമിഴ് നാട്ടിലെ കൃഷ്ണഗിരിയിലും കർണ്ണാടകത്തിലുമായി ഒളിവിൽ കഴിഞ്ഞു വരികയായിരുന്നു. ഒളിവിലും കഞ്ചാവ് വിൽപ്പന തുടർന്നു.  

അപ്രതീക്ഷിതമായി എത്തിയ പൊലീസ് സംഘത്ത കണ്ട് ഇരുട്ടു മുറിയിലേക്ക് ഓടി ഒളിക്കാൻ ശ്രമിച്ചു. എന്നാൽ പൊലീസ് വിരിച്ച വലയിൽ വീണു. രണ്ടു തവണ കാപ്പ നിയമ പ്രകാരം ഇയാളെ നാടു കടത്തിയിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അരമണിക്കൂര്‍ കൊണ്ട് വെള്ളം കയറി, 2018ലേതു പോലെയായി'; പാതിരാത്രിയിലെ പേമാരിയില്‍ മുങ്ങി റാന്നി ടൗണ്‍ - വിഡിയോ

അമ്പോ... രോഹിത് ശർമ അല്ലേ ഇത്! 10 വയസ് കുറഞ്ഞെന്ന് ആരാധകർ

തീവ്രമഴ: ഏത് സാഹചര്യവും നേരിടാന്‍ സജ്ജം; സ്ഥിതി ഗതികള്‍ വിലയിരുത്തി മുഖ്യമന്ത്രി

'എന്ത് പറഞ്ഞാലും മിണ്ടാതിരിക്കുന്ന ഒരാളായി ജീവിക്കാൻ പറ്റില്ല; പ്രശ്നം വരുമ്പോൾ ഓടിയാൽ, അത് വീണ്ടും നമ്മളിലേക്ക് വരും'

കാപ്പി കുടിച്ചാൽ ഹൃദയവും 'ഹാപ്പി', പക്ഷെ അളവുണ്ട്, ഉണ്ടാക്കുന്ന രീതിയും ശ്രദ്ധിക്കണം