പ്രതീകാത്മക ചിത്രം 
Kerala

തിരുവനന്തപുരത്ത് ബന്ധുക്കളായ മൂന്ന് ആണ്‍കുട്ടികളെ കാണാനില്ലെന്ന് പരാതി; പൊലീസ് അന്വേഷണം 

വെഞ്ഞാറമൂട് പുല്ലംപാറ പാണയത്ത്  നിന്ന് മൂന്ന് കുട്ടികളെ കാണാന്‍ ഇല്ലെന്ന് പരാതി

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: വെഞ്ഞാറമൂട് പുല്ലംപാറ പാണയത്ത്  നിന്ന് മൂന്ന് കുട്ടികളെ കാണാന്‍ ഇല്ലെന്ന് പരാതി .  പതിനൊന്ന്, പതിമൂന്ന്, പതിനാല്  വയസുള്ള ആണ്‍കുട്ടികളെ കാണാനില്ലെന്ന് കാണിച്ച് രക്ഷിതാക്കള്‍ പൊലീസില്‍ പരാതി നല്‍കി. പൊലീസ് അന്വേഷണം ആരംഭിച്ചു.  ഇവര്‍ അടുത്ത് അടുത്ത വീടുകളില്‍  താമസിക്കുന്നവരും  ബന്ധുക്കളും  ആണ് എന്ന് പൊലീസ് പറയുന്നു.

ഇന്നലെ രാവിലെ ഒന്‍പതുമണിയോടെയാണ് ഇവര്‍ വീട്ടില്‍ നിന്ന് ഇറങ്ങിയത്. രാത്രി വൈകിയ വേളയിലും വീട്ടില്‍ തിരിച്ചെത്താതിരുന്നതിനെ തുടര്‍ന്നാണ് രക്ഷിതാക്കള്‍ പൊലീസില്‍ പരാതി നല്‍കിയത്. കുടുക്ക പൊട്ടിച്ച് പണവുമായാണ് ഇവര്‍ പോയതെന്ന് കരുതുന്നു. അതിനിടെ തൊട്ടടുത്തുള്ള കാട്ടില്‍ ഇവരെ കണ്ടതായി നാട്ടുകാര്‍ പറയുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ വെഞ്ഞാറമൂട് പൊലീസ് അവിടേയ്ക്ക് തിരിച്ചിട്ടുണ്ട്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

വയനാട്ടിലേക്ക് യാത്ര അരുത്, വിനോദസഞ്ചാരികള്‍ സുരക്ഷിത ഇടങ്ങളില്‍ തുടരണം, മുന്നറിയിപ്പ്

'ഇത് കൊച്ചിൻ ഹനീഫിക്കയുടെ കാർ ആണ്, തടയണമെങ്കിൽ തടയാം'; സെറ്റിൽ പ്രശ്നമുണ്ടാക്കാൻ വന്ന യൂണിയൻകാരോട് ദിലീപ് പറഞ്ഞു

'എനിക്ക് 15 വയസ്സേയുള്ളൂ, ക്ഷമിക്കണം...'; അധിക്ഷേപ പരാമര്‍ശത്തില്‍ മാപ്പപേക്ഷിച്ച്‌ പെണ്‍കുട്ടി

കൊച്ചി മെട്രോയില്‍ പ്രതിദിനം 1.01 ലക്ഷം യാത്രക്കാര്‍; നഷ്ടം കുറഞ്ഞു; പ്രവര്‍ത്തന ലാഭം കൂടി