Three found guilty in attacking RSS worker case 
Kerala

ആർഎസ്എസ് പ്രവർത്തകൻ്റെ കൈപ്പത്തി വെട്ടിമാറ്റിയ കേസ്; മൂന്ന് സിപിഎം പ്രവർത്തകർക്ക് തടവ്

ടെ​ന്‍​ഷ​ന്‍ ശ്രീ​ജി​ത്തി​ന് 14 വ​ര്‍​ഷം ക​ഠി​ന ത​ട​വ്

Author : സമകാലിക മലയാളം ഡെസ്ക്

തലശേരി: ആ​ര്‍​എ​സ്എ​സ് പ്ര​വ​ര്‍​ത്ത​ക​ന്‍ റൈ​ജേ​ഷി​ന്‍റെ കൈ​പ്പത്തി വെ​ട്ടി​മാ​റ്റി​യ കേ​സി​ല്‍ മൂ​ന്ന് സി​പി​എം പ്ര​വ​ര്‍​ത്ത​ക​ര്‍ കു​റ്റ​ക്കാ​രെ​ന്ന് കോ​ട​തി വിധിച്ചു. പ്ര​തി​ക​ളാ​യ ടെ​ന്‍​ഷ​ന്‍ ശ്രീ​ജി​ത്ത് എ​ന്ന തെ​ക്കേ ക​ണ്ണോ​ളി വീ​ട്ടി​ല്‍ ശ്രീ​ജി​ത്ത്, പി.​കെ. ഷ​ഫീ​ഖ്, ഷൈ​ജു എ​ന്നി​വ​രാ​ണ് കു​റ്റ​ക്കാ​രെ​ന്ന് ത​ല​ശേ​രി അ​ഡീ​ഷ​ണ​ല്‍ ജി​ല്ലാ സെ​ഷ​ന്‍​സ് കോ​ട​തി ക​ണ്ടെ​ത്തി​യ​ത്.

ശ്രീ​ജി​ത്തി​ന് 14 വ​ര്‍​ഷം ക​ഠി​ന ത​ട​വും 1,25,000 രൂ​പ പി​ഴ​യും വി​ധി​ച്ചു. ഷ​ഫീ​ഖി​നും ഷൈ​ജു​വി​നും എ​ട്ടു​വ​ര്‍​ഷം വീ​തം ക​ഠി​ന​ത​ട​വും 75,000 രൂ​പ വീ​തം പി​ഴ​യും ശി​ക്ഷ വി​ധി​ച്ചു. പി​ഴ അ​ട​ച്ചി​ല്ലെ​ങ്കി​ല്‍ ശ്രീ​ജി​ത്ത് ഒ​രു വ​ര്‍​ഷ​വും മൂ​ന്നു​മാ​സ​വും ത​ട​വ് ശി​ക്ഷ അ​നു​ഭ​വി​ക്ക​ണം. മ​റ്റ് ര​ണ്ട് പേ​ര്‍ പി​ഴ അ​ട​ച്ചി​ല്ലെ​ങ്കി​ല്‍ മൂ​ന്നു​മാ​സം ത​ട​വ് ശി​ക്ഷ അ​നു​ഭ​വി​ക്ക​ണം.

2015 ന​വം​ബ​ര്‍ 23നാ​യി​രു​ന്നു കേ​സ​നാ​സ്പ​ദ​മാ​യ സം​ഭ​വം. ത​ശേ​രി കൊ​ഴൂ​ര്‍ എ​ന്ന സ്ഥ​ല​ത്ത് ബ​സ് ക്ലീ​ന​റാ​യി​രു​ന്ന റൈ​ജേ​ഷി​നെ ദേ​ഹ​മാ​സ​ക​ലം വെ​ട്ടി​പ്പ​രി​ക്കേ​ല്‍​പ്പി​ക്കു​ക​യും കൈ​പ്പ​ത്തി വെ​ട്ടി മാ​റ്റു​ക​യു​മാ​യി​രു​ന്നു. ആ​ര്‍​എ​സ്എ​സ് പ്ര​വ​ര്‍​ത്ത​ക​നാ​യ നി​ഖി​ലി​നെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ല്‍ ജീ​വ​പ​ര്യ​ന്തം ശി​ക്ഷ അ​നു​ഭ​വി​ച്ചു​വ​രി​ക​യാ​ണ് ടെ​ന്‍​ഷ​ന്‍ ശ്രീ​ജി​ത്ത്.

Three CPM workers found guilty in the case of cutting off the hand of RSS leader.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഓപ്പറേഷന്‍ തൂഫാന്‍: പോരാട്ടം കടുപ്പിച്ച് സര്‍ക്കാര്‍, ആദ്യ ദിനം 137 പേര്‍ പിടിയില്‍, വന്‍ എംഡിഎംഎ വേട്ട

'കോമഡി അതിരുവിട്ടു, സ്റ്റാന്‍ഡപ്പ് കൊമേഡിയനെ യുഎഇ നാടുകടത്തി

'24 മണിക്കൂറിനകം ഉദ്യോഗസ്ഥർ രാജ്യം വിടണം'; ഇറാൻ ആക്രമണത്തിൽ കടുത്ത നിലപാടുമായി കുവൈത്ത്

കൊച്ചിയില്‍ എച്ച് വണ്‍ എന്‍ വണ്‍ മരണം; അറിയാം ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

കർണാടകയിൽ ഇനി ഡികെ യുഗം, ബംഗാളിൽ ഋതബ്രത പ്രതിപക്ഷ നേതാവ്; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

SCROLL FOR NEXT