ചിക്കമംഗളൂരുവില്‍ കാണാതായ മലയാളി വിദ്യാര്‍ത്ഥിനി ശ്രീനന്ദ (15) യുടെ മൃതദേഹം കണ്ടെത്തി. 1500 അടി താഴ്ചയില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. പൊലീസും ഫയര്‍ഫോഴ്സും എസ്ഡിആര്‍എഫും രാവിലെ മുതല്‍ വ്യാപക തിരച്ചില്‍ നടത്തിയിരുന്നു. താഴെ നിന്നും മുകളിലേക്കാണ് തിരച്ചില്‍ നടത്തിയത്. ഇതിനിടെയാണ് മൃതദേഹം ലഭിച്ചത്. പാലക്കാട് കടമ്പഴിപ്പുറം സ്വദേശി ശ്രീനന്ദയെ മാണിക്കധാര വെള്ളച്ചാട്ടത്തിന്റെ വ്യൂ പോയിന്റിനു സമീപത്തു നിന്നും ചൊവ്വാഴ്ച വൈകീട്ടാണ് കാണാതായത്..പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ആക്രമണം നടത്താന്‍ പദ്ധതിയിട്ട മൂന്നുപേര്‍ ബിഹാറില്‍ അറസ്റ്റില്‍. ബക്സര്‍ ജില്ലയില്‍ നിന്നാണ് മൂന്നു യുവാക്കളെ പൊലീസ് പിടികൂടിയത്. ഇവര്‍ ഡല്‍ഹിയിലെ പ്രധാനമന്ത്രിയുടെ ഓഫീസില്‍ (പിഎംഒ) നിന്ന് രഹസ്യ വിവരങ്ങള്‍ നേടാന്‍ ശ്രമിച്ചെന്നും പൊലീസ് സൂചിപ്പിച്ചു..ലൈംഗികാതിക്രമക്കേസില്‍ സംവിധായകന് രഞ്ജിത്തിന് ജാമ്യം. എറണാകുളം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. ഒന്നാം ഘട്ട കസ്റ്റഡി കാലാവധി പൂര്‍ത്തിയാക്കിയ സാഹചര്യത്തിലാണ് ജാമ്യം അനുവദിച്ചത്..സഭയ്ക്കും മെത്രാന്മാര്ക്കുമെതിരെ പരസ്യ വിമര്‍ശനം ഉന്നയിച്ച ബിജെപി നേതാവ് പിസി ജോര്‍ജിനെതിരെ കാഞ്ഞിരപ്പള്ളി അതിരൂപത. പി സി ജോര്‍ജ് അവസരവാദിയാണെന്നാണ് അതിരൂപതയുടെ മറുപടി. അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നത് പി സി ജോര്‍ജിന്റെ സ്ഥിരം ശൈലിയാണ്. സഭയെ തന്റെ ആവശ്യങ്ങള്‍ക്കായി പിസി ജോര്‍ജ് താറടിച്ചു കാണിക്കുകയാണ്..കണ്ണൂര്‍ കരിവെള്ളൂരില്‍ സിപിഒ ദിവ്യശ്രീയുടെ കൊലപാതകത്തില്‍ പ്രതി ഭര്‍ത്താവ് രാജേഷിന് മൂന്ന് ജീവപര്യന്തം ശിക്ഷ. തലശ്ശേരി പ്രിന്‍സിപ്പല്‍ സെക്ഷന്‍ കോടതിയുടേതാണ് വിധി. തെളിവ് നശിപ്പിച്ചതിന് ഏഴ് വര്‍ഷത്തെ തടവ് ശിക്ഷയും കോടതി വിധിച്ചു..Subscribe to our Newsletter to stay connected with the world around youFollow Samakalika Malayalam channel on WhatsApp Download the Samakalika Malayalam App to follow the latest news updates