രക്ഷാപ്രവര്‍ത്തനം നടത്തുന്നു / ടെലിവിഷന്‍ ചിത്രം 
Kerala

അഴീക്കലില്‍ മത്സ്യബന്ധന വള്ളം  മറിഞ്ഞ് നാലുപേര്‍ മരിച്ചു

മത്സ്യബന്ധനം കഴിഞ്ഞ് മടങ്ങുകയായിരുന്ന വള്ളമാണ് കരയുടെ ഒരു നോട്ടിക്കല്‍ മൈല്‍ അകലെ വെച്ച് അപകടത്തില്‍പ്പെട്ടത്

Author : സമകാലിക മലയാളം ഡെസ്ക്

കൊല്ലം : കൊല്ലം അഴീക്കലില്‍ മത്സ്യബന്ധന വള്ളം മറിഞ്ഞ് നാലു പേര്‍ മരിച്ചു. സുനില്‍ദത്ത്, സുദേവന്‍, തങ്കപ്പന്‍, ശ്രീകുമാര്‍ എന്നിവരാണ് മരിച്ചത്. വള്ളത്തിലുണ്ടായിരുന്ന അഞ്ചുപേരെ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിലും സമീപത്തെ മറ്റ് ആശുപത്രികളിലും പ്രവേശിപ്പിച്ചു.

വള്ളത്തില്‍ 16 പേരാണ് ഉണ്ടായിരുന്നത്. ഓംകാരം എന്ന വള്ളമാണ് മറിഞ്ഞത്.  മത്സ്യബന്ധനം കഴിഞ്ഞ് മടങ്ങുകയായിരുന്ന വള്ളമാണ് കരയുടെ ഒരു നോട്ടിക്കല്‍ മൈല്‍ അകലെ വെച്ച് അപകടത്തില്‍പ്പെട്ടത്. 

ആറാട്ടുപുഴ ഭാഗത്തു നിന്നും പോയ വള്ളമാണ് രാവിലെ 10 മണിയോടെ അഴീക്കല്‍ പൊഴിക്ക് സമീപം മറിഞ്ഞത്.   മൃതദേഹങ്ങള്‍ ഓച്ചിറ ആശുപത്രിയിലാണുള്ളത്. അപകടത്തിന് കാരണമെന്തെന്ന് വ്യക്തതയില്ല.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'താഴെ ഇറക്കാന്‍ ശ്രമിച്ചവര്‍ ഉയിര്‍ത്തേഴുന്നേല്‍ക്കാന്‍ പഠിപ്പിച്ചു; എതിരാളികള്‍ ജനാധിപത്യത്തിന്റെ ശക്തിയും'

'ലോകത്തിന് വേറെ പണിയുണ്ട്, ആളുകൾ നമ്മളെ ശ്രദ്ധിച്ചു കൊണ്ടിരിക്കുകയല്ല; അവർക്ക് അവരുടേതായ ജീവിതമുണ്ട്'

മാർക്കറ്റിൽ നിന്ന് 'സ്വീറ്റ്സ്' വാങ്ങുമ്പോൾ ശ്രദ്ധിക്കണം, ഉത്സവകാലത്ത് ഭക്ഷ്യവിഷബാധ ഒഴിവാക്കാൻ ടിപ്സ്

ശബരിമലയിൽ 500 സെക്യൂരിറ്റി ഗാർഡ് ഒഴിവുകൾ; വിരമിച്ച ഉദ്യോഗസ്ഥർക്ക് അവസരം, അപേക്ഷാ ഫോം ഇതാ...

തേയ്മാനത്തിന് നഷ്ടപരിഹാരം കുറയുമെന്ന ആശങ്ക വേണ്ട!, എന്താണ് സീറോ ഡിപ്രിസിയേഷന്‍ കാര്‍ ഇന്‍ഷുറന്‍സ്?; ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍