Kerala Police 
Kerala

കടം നല്‍കാത്തതില്‍ വിരോധം, വീട്ടില്‍ കയറി ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ഐഫോണ്‍ കവര്‍ന്നു, മൂന്നംഗ സംഘം പിടിയില്‍

ശ്രീഹരി എന്ന വ്യക്തിയുടെ വീട്ടിലാണ് ചൊവ്വാഴ്ച രാത്രിയോടെ കവര്‍ച്ച നടന്നത്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Jayakumar

തിരുവനന്തപുരം: വീട്ടില്‍ കയറി ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ഐഫോണ്‍ കവര്‍ന്ന കേസില്‍ മൂന്നുപേര്‍ പിടിയില്‍. ലിബിന്‍, അക്ഷയ്, ആശിഷ് എന്നിവരാണ് അറസ്റ്റിലായത്. തിരുവനന്തപുരം വലിയറത്തലയിലാണ് സംഭവം നടന്നത്.

ശ്രീഹരി എന്ന വ്യക്തിയുടെ വീട്ടിലാണ് ചൊവ്വാഴ്ച രാത്രിയോടെ കവര്‍ച്ച നടന്നത്. മൂന്നംഗ സംഘം വീട്ടില്‍ അതിക്രമിച്ചുകയറി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. വീട്ടുകാരെ ഭീഷണിപ്പെടുത്തിയാണ് ഐഫോണ്‍ കവരുകയും ചെയ്തു.

പണം കടം നല്‍കാത്തതിലുള്ള വിരോധമാണ് കവര്‍ച്ചയ്ക്ക് കാരണമെന്നാണ് സൂചന. എടയ്ക്കോടുവെച്ചാണ് നരുവാമൂട് പോലീസ് പ്രതികളെ അറസ്റ്റുചെയ്തത്.

ലിബിന്‍ പോക്സോ ഉള്‍പ്പെടെ അഞ്ചുകേസുകളില്‍ പ്രതിയാണ്. മറ്റൊരു പ്രതി ആശിഷ് പത്തോളം കേസുകളിലും പ്രതിയാണ്. മെഡിക്കല്‍ കോളജില്‍നിന്ന് മൊബൈല്‍ ഫോണ്‍ തട്ടിയ കേസിലും ആശിഷ് പ്രതിയാണെന്ന് പൊലീസ് സൂചിപ്പിച്ചു.

Three-member gang arrested for stealing iPhone

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇടതുപക്ഷവും വലതുപക്ഷവും ഒരേപോലെ ഉത്തരവാദികള്‍; വളര്‍ച്ചയ്ക്ക് സ്വകാര്യനിക്ഷേപം കൂടിയേതീരൂ'

​Jantar Mantar Protest: ജോണ്‍ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്തു

കാർഷിക സർവകലാശാലയിൽ ജിം ഇൻസ്ട്രക്ടർ ഒഴിവ്; അഭിമുഖം ഒക്ടോബർ 26ന്

ടൂറിസം കുതിപ്പിന് അനുകൂല എക്സൈസ് നയം ഉടൻ; പ്രഖ്യാപനവുമായി മുഖ്യമന്ത്രി

'രജിനിഫെെഡ്'; ഒരു മണിക്കൂറില്‍ 1 കോടി 61 ലക്ഷം പ്രീസെയില്‍; കേരളത്തില്‍ റെക്കോര്‍ഡ് ബുക്കിങുമായി 'ജയിലര്‍ 2'