എടിഎം മോഷ്ടിച്ച് ഉന്തുവണ്ടിയില്‍ കൊണ്ടുപോകുന്നു 
Kerala

സെന്‍സറില്‍ കറുത്ത പെയിന്റ് അടിച്ച് അലാറം തടഞ്ഞു; എടിഎം ഉന്തുവണ്ടിയില്‍ കടത്തി; വേറിട്ട മോഷണം, വിഡിയോ

എടിഎമ്മില്‍ ഒരുലക്ഷത്തോളം രൂപയുണ്ടായിരുന്നുവെന്നാണ് ബാങ്ക് അധികൃതര്‍ പറയുന്നത്.

സമകാലിക മലയാളം ഡെസ്ക്

ബംഗളൂരു: കര്‍ണാടകയില്‍ എടിഎം ഉന്തുവണ്ടിയില്‍ കടത്തിക്കൊണ്ടുപോയി. ബലഗാവിയിലെ ദേശീപാതയ്ക്ക് സമീപത്തുള്ള എടിഎം ആണ് മോഷ്ടാക്കള്‍ അതിവിദ്ഗധമായി തട്ടിക്കൊണ്ടുപോയത്. എടിഎമ്മില്‍ ഒരുലക്ഷത്തോളം രൂപയുണ്ടായിരുന്നുവെന്നാണ് ബാങ്ക് അധികൃതര്‍ പറയുന്നത്. കവര്‍ച്ചയുടെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു. ഇന്ന് പുലര്‍ച്ചെയാണ് സംഭവം.

സംശയം തോന്നാതിരിക്കാനാണ് മോഷ്ടാക്കള്‍ ഉന്തുവണ്ടിയില്‍ എടിഎം കടത്തിയതെന്ന് പൊലീസ് പറഞ്ഞു.200 മീറ്ററോളം തള്ളിക്കൊണ്ടുപോയ ശേഷം എടിഎം മറ്റൊരുവാഹനത്തില്‍ കടത്തുകയായിരുന്നു. എന്നാല്‍ മോഷ്ടാക്കള്‍ക്ക് അതില്‍ നിന്ന് പണം എടുക്കാന്‍ കഴിയാതെ വന്നതോടെ അത് മറ്റൊരിടത്ത് ഉപേക്ഷിക്കുകയും ചെയ്തതായി പൊലീസ് പറഞ്ഞു.

എടിഎമ്മില്‍ സുരക്ഷാ ഉദ്യോഗസ്ഥന്‍മാര്‍ ഇല്ലാതിരുന്നത് മോഷ്ടക്കാള്‍ക്ക് സഹായകമായതായും പൊലീസ് പറഞ്ഞു. സെന്‍സര്‍ വര്‍ക്ക് ചെയ്യാതിരിക്കാനായി കറുത്ത പെയിന്റ് അടിക്കുകയും ചെയ്തിരുന്നു. പ്രതികള്‍ക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു.

Three men steal ATM from unattended kiosk in Karnataka

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'രാഹുല്‍ ലൈംഗിക വേട്ടക്കാരന്‍; ക്രൂരമായി പീഡിപ്പിച്ചു; മുറിവുകള്‍ ഉണ്ടായി'; യുവതിയുടെ പരാതിയുടെ പൂര്‍ണരൂപം

നിയമപരമായി കാര്യങ്ങള്‍ നടക്കട്ടെ, അന്വേഷണം നടത്തുന്നത് കോണ്‍ഗ്രസല്ല; രാഹുലിനെതിരായ പരാതിയില്‍ പ്രതികരിച്ച് ഷാഫി

തദ്ദേശ തെരഞ്ഞെടുപ്പ്: സംസ്ഥാനത്ത് രണ്ട് ദിവസം പൊതു അവധി പ്രഖ്യാപിച്ച് സര്‍ക്കാര്‍

ഇമ്രാന്‍ ഖാന്‍ ജീവനോടെയുണ്ട്; ഏകാന്തതടവില്‍; ജയിലില്‍ എത്തി കണ്ട് സഹോദരി

എസ്‌ഐആര്‍: പാര്‍ലമെന്റില്‍ ചര്‍ച്ചയ്ക്ക് തയ്യാറായി കേന്ദ്രം

SCROLL FOR NEXT