പ്രതീകാത്മക ചിത്രം 
Kerala

യൂട്യൂബ് ചാനലിൽ പാട്ടുപാടിക്കാം, 12 വയസ്സുകാരനെ പീഡിപ്പിച്ച കേസിൽ മൂന്ന് പേർ അറസ്റ്റിൽ 

കുട്ടിക്ക് മൊബൈൽഫോണും പണവും പ്രതികൾ നൽകി

Author : സമകാലിക മലയാളം ഡെസ്ക്

മലപ്പുറം: യൂട്യൂബ് ചാനലിൽ പാട്ടുപാടിപ്പിക്കാമെന്നു വാക്കുനൽകി 12കാരനെ വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോയി ലൈം​ഗീക പീഡനത്തിനിരയാക്കിയ കേസിൽ മൂന്നുപേർ അറസ്റ്റിൽ. പട്ടിക്കാട് സ്വദേശി ഉമ്മർ (55), കീഴാറ്റൂർ സ്വദേശികളായ ഉസാമ (47), ഉമ്മർ (36) എന്നിവരാണ് അറസ്റ്റിലായത്. ഇവർക്കെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തു. 

യൂട്യൂബിൽ പാടിപ്പിക്കാമെന്നു പറഞ്ഞാണ് പ്രതികൾ കുട്ടിയുടെയും കുടുംബത്തിന്റെയും വിശ്വാസം നേടിയെടുത്തത്. പലപ്പോഴും കുട്ടിയെ ഇവർ തനിച്ച് വീട്ടിൽ നിന്ന് കൂട്ടിക്കൊണ്ടുപോയിരുന്നു. കുട്ടിക്ക് മൊബൈൽഫോണും പണവും പ്രതികൾ നൽകി. പിന്നീട് കുട്ടിയുടെ പെരുമാറ്റത്തിൽ സംശയംതോന്നി അമ്മ ഡോക്ടറെ കാണിച്ചപ്പോഴാണ് പീഡനവിവരം അറിഞ്ഞത്. പ്രതികളെ തിരൂർ കോടതി റിമാൻഡ്ചെയ്തു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കൂറുമാറിയ എഎപി എംപിമാരെ അയോഗ്യരാക്കണം'; പഞ്ചാബ് മുഖ്യമന്ത്രിക്ക് കൂടിക്കാഴ്ചയ്ക്ക് സമയം അനുവദിച്ച് രാഷ്ട്രപതി

മാരുതിയുടെ ഈ മോഡലിന് 2.15 ലക്ഷം രൂപ വരെ ഇളവ്; വിശദാംശങ്ങള്‍

ആംബുലന്‍സില്‍ രക്തമായി, പരിക്കേറ്റയാളുടെ ഭാര്യയെക്കൊണ്ട് വണ്ടികഴുകിച്ച് ഡ്രൈവറും മെഡിക്കല്‍ ടെക്‌നീഷ്യനും

വേനൽക്കാലത്തെ മൈഗ്രേൻ, കാരണമറിഞ്ഞ് പ്രതിരോധിക്കാം

റിസർവ് ബാങ്ക് ഓഫ് ഇന്ത്യയിൽ അവസരം; ബിരുദം മുതൽ യോഗ്യത, കേരളത്തിൽ പരീക്ഷ എഴുതാം, അവസാന തീയതി മെയ് 20

SCROLL FOR NEXT