കാസർകോട്ട് ഡിവൈഡറിലേക്ക് ഇടിച്ചുകയറി കാർ പൂർണമായി തകർന്നപ്പോൾ ടെലിവിഷൻ ദൃശ്യം
Kerala

കാസര്‍കോട്ട് കാര്‍ ഡിവൈഡറിലേക്ക് ഇടിച്ചുകയറി; അച്ഛനും മകനും അടക്കം മൂന്ന് പേര്‍ മരിച്ചു

മഞ്ചേശ്വരത്ത് കാര്‍ ഡിവൈഡറിലേക്ക് ഇടിച്ചുകയറി അച്ഛനും മകനും അടക്കം മൂന്ന് പേര്‍ മരിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

കാസര്‍കോട്: മഞ്ചേശ്വരത്ത് കാര്‍ ഡിവൈഡറിലേക്ക് ഇടിച്ചുകയറി അച്ഛനും മകനും അടക്കം മൂന്ന് പേര്‍ മരിച്ചു. ഒരാള്‍ക്ക് ഗുരുതര പരിക്കേറ്റു. ബായിക്കട്ട സ്വദേശികളായ ജനാര്‍ഥന, മകന്‍ അരുണ്‍, ബന്ധു കൃഷ്ണകുമാര്‍ എന്നിവരാണ് മരിച്ചത്. കാറില്‍ ഉണ്ടായിരുന്ന കര്‍ണാടക സ്വദേശിയെ ഗുരുതര പരിക്കുകളോടെ മംഗലൂരുവിലെ ആശുപത്രിയിലേക്ക് മാറ്റി.

കൃഷ്ണകുമാറിനെ മംഗലൂരുവിലേക്ക് കൊണ്ടാക്കാന്‍ പോകുമ്പോള്‍ വാമഞ്ചൂരില്‍വെച്ച് ഇന്നലെ രാത്രി 10.30ഓടെയായിരുന്നു അപകടം. ഉപ്പള ചെക്ക് പോസ്റ്റിന് സമീപത്തെ പാലത്തിലെ കൈവരിയിലേക്ക് കാറിടിച്ച് കയറുകയായിരുന്നു. കാറിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു.

നാട്ടുകാര്‍ ഓടിക്കൂടി കാറിലുണ്ടായിരുന്നവരെ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മൂന്നുപേരും മരിച്ചിരുന്നു. അമിത വേഗമാണ് അപകട കാരണമെന്നാണ് മഞ്ചേശ്വരം പൊലീസിന്റെ പ്രാഥമിക നിഗമനം. പൂര്‍ണമായി തകര്‍ന്ന കാര്‍ വെട്ടിപ്പൊളിച്ചാണ് കര്‍ണാടക സ്വദേശിയെ പുറത്തെടുത്ത് ആശുപത്രിയില്‍ എത്തിച്ചത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

543 സീറ്റുകള്‍ മതിയോ, 850 ആക്കണോ? മണ്ഡല പുനര്‍നിര്‍ണയത്തിന് ബിജെപിയുടെ 'ത്രിദിന പദ്ധതി', നാല് ആവശ്യങ്ങളുമായി പ്രതിപക്ഷം

ഇടുക്കിയില്‍ പുരയിടത്തില്‍ നവജാത ശിശുവിന്റെ മൃതദേഹം; മൂന്ന് ദിവസം പ്രായമുള്ള ആണ്‍കുഞ്ഞ്

'നേപ്പാളുമായുള്ള സൗഹൃദത്തെ ഇന്ത്യ വില മതിക്കുന്നു'; കേന്ദ്രമന്ത്രി ജയ്ശങ്കറുമായി കൂടിക്കാഴ്ച നടത്തി ബാലേന്ദ്ര ഷാ

ഗോവന്‍ ചലച്ചിത്ര മേളയില്‍ 'രാമായണ' പ്രദര്‍ശിപ്പിക്കും; ബ്രിക്‌സ് വിഭാഗത്തില്‍ ഉദ്ഘാടന ചിത്രം

മകളുടെ മുന്നിലിട്ട് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി; ഭർത്താവ് തൂങ്ങിമരിച്ചു