പ്രതീകാത്മക ചിത്രം 
Kerala

ട്രാക്കില്‍ അറ്റകുറ്റപ്പണി: മൂന്ന് ട്രെയിനുകള്‍ റദ്ദാക്കി

അഞ്ച് ട്രെയിനുകള്‍ ഭാഗികമായും റദ്ദാക്കുമെന്ന് ദക്ഷിണ റെയില്‍വേ അറിയിച്ചു

സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: തൃശൂര്‍ യാര്‍ഡില്‍ പാളത്തില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ മൂന്ന് ട്രെയിനുകള്‍ റദ്ദാക്കി. നാളെയും  (ഏപ്രില്‍ 6), ഏപ്രില്‍ 10 തീയതികളില്‍ സര്‍വീസ് നടത്തുന്ന മൂന്ന് ട്രെയിനുകളാണ് പൂര്‍ണ്ണമായും റദ്ദാക്കിയത്. അഞ്ച് ട്രെയിനുകള്‍ ഭാഗികമായും റദ്ദാക്കുമെന്ന് ദക്ഷിണ റെയില്‍വേ അറിയിച്ചു. 


പൂര്‍ണ്ണമായ റദ്ദാക്കിയ ട്രെയിനുകള്‍ ഇവയാണ്

06017 ഷൊര്‍ണൂര്‍ ജംഗ്ഷന്‍-എറണാകുളം ജംഗ്ഷന്‍ - മെമു എക്‌സ്പ്രസ് ട്രെയിന്‍

06449 എറണാകുളം-ആലപ്പുഴ അണ്‍റിസര്‍വ്ഡ് എക്‌സ്പ്രസ് സ്‌പെഷ്യല്‍ ട്രെയിന്‍

06452 ആലപ്പുഴ-എറണാകുളം അണ്‍റിസര്‍വ്ഡ് എക്‌സ്പ്രസ് സ്‌പെഷ്യല്‍ ട്രെയിന്‍


ഭാഗികമായി റദ്ദാക്കിയവ

ഏപ്രില്‍ 05, 09 തീയതികളില്‍ തിരുവനന്തപുരം സെന്‍ട്രലില്‍ നിന്ന് പുറപ്പെടുന്ന ഗുരുവായൂര്‍ ഇന്റര്‍സിറ്റി എക്‌സ്പ്രസ് എറണാകുളത്ത് സര്‍വീസ് അവസാനിപ്പിക്കും. 

ഗുരുവായൂര്‍-തിരുവനന്തപുരം സെന്‍ട്രല്‍ ഇന്റര്‍സിറ്റി എക്‌സ്പ്രസ് ഏപ്രില്‍ 06, 10 തീയതികളില്‍ എറണാകുളത്ത് നിന്ന് സര്‍വീസ് ആരംഭിക്കും. ട്രെയിന്‍ ഗുരുവായൂരിനും എറണാകുളത്തിനും ഇടയില്‍ ഭാഗികമായി റദ്ദാക്കും.

ഏപ്രില്‍ 05, 09 തീയതികളില്‍ കാരയ്ക്കലില്‍ നിന്ന് പുറപ്പെടുന്ന എറണാകുളം എക്‌സ്പ്രസ് വടക്കാഞ്ചേരിയില്‍ സര്‍വീസ് അവസാനിപ്പിക്കും. 

ഏപ്രില്‍ 05, 09 തീയതികളില്‍ ചെന്നൈ എഗ്‌മോറില്‍ നിന്ന് പുറപ്പെടുന്ന  ചെന്നൈ എഗ്‌മോര്‍ - ഗുരുവായൂര്‍ എക്‌സ്പ്രസ് എറണാകുളത്ത് സര്‍വീസ് അവസാനിപ്പിക്കും. 

ഏപ്രില്‍ 05ന് ബാനസവാടിയില്‍ നിന്ന് പുറപ്പെടുന്ന ബാനസവാടി-എറണാകുളം സൂപ്പര്‍ഫാസ്റ്റ് മുളങ്കുന്നത്തുകാവില്‍ സര്‍വീസ് അവസാനിക്കും. 


വൈകി ഓടുന്ന ട്രെയിനുകള്‍ ഇവയാണ്

ഏപ്രില്‍ 05, 09 തീയതികളില്‍ ചെന്നൈ സെന്‍ട്രലില്‍ നിന്ന് പുറപ്പെടുന്ന ചെന്നൈ- തിരുവനന്തപുരം മെയില്‍, തൃശ്ശൂര്‍ -  പാലക്കാട് സെക്ഷനില്‍ 50 മിനിറ്റ് വൈകിയോടും.

ഹസ്രത്ത് നിസാമുദ്ദീനില്‍ നിന്ന് ഏപ്രില്‍ 04, 08 തീയതികളി പുറപ്പെടുന്ന എറണാകുളം മംഗള എക്‌സ്പ്രസ് ഷൊര്‍ണൂര്‍തൃശൂര്‍ സെക്ഷനില്‍ 45 മിനിറ്റ് വൈകിയോടും.

ബെംഗളൂരുവില്‍ നിന്ന് ഏപ്രില്‍ 05, 09 തീയതികളില്‍  പുറപ്പെടുന്ന കന്യാകുമാരി ഐലന്‍ഡ് എക്‌സ്പ്രസ് പാലക്കാട്  തൃശൂര്‍ സെക്ഷനില്‍ 35 മിനിറ്റ് വൈകിയോടും.

എറണാകുളം ജംഗ്ഷന്‍ - കണ്ണൂര്‍ ഇന്റര്‍സിറ്റി എക്‌സ്പ്രസ് ഏപ്രില്‍ 06ന് 30 മിനിറ്റ് വൈകും.

ഏപ്രില്‍ 06, 10 തീയതികളില്‍ ഗുരുവായൂരില്‍ നിന്ന് പുറപ്പെടുന്ന ഗുരുവായൂര്‍  പുനലൂര്‍ പ്രതിദിന  എക്‌സ്പ്രസ് 20 മിനിറ്റ് വൈകും.

ഏപ്രില്‍ 04ന്  ഋഷികേശില്‍ നിന്ന് പുറപ്പെട്ട യോഗ് നഗരി ഋഷികേശ് - കൊച്ചുവേളി പ്രതിവാര സൂപ്പര്‍ഫാസ്റ്റ്, ഷൊര്‍ണൂരിനും തൃശ്ശൂരിനുമിടയില്‍ 15 മിനിറ്റ് വൈകും.

ഏപ്രില്‍ 08ന് ചണ്ഡിഗഡ് ജംഗ്ഷനില്‍ നിന്ന് പുറപ്പെട്ട കൊച്ചുവേളി സൂപ്പര്‍ഫാസ്റ്റ് ഷൊര്‍ണൂരിനും തൃശ്ശൂരിനും ഇടയില്‍ 15 മിനിറ്റ് വൈകുമെന്നും ദക്ഷിണ റെയില്‍വേ അറിയിച്ചു. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വി അബ്ദുറഹിമാന്‍ തിരൂരിലേക്ക് മാറും; അബ്ദുറഹിമാന്‍ രണ്ടത്താണി താനൂരില്‍ ഇടതുസ്ഥാനാർത്ഥി

'തിരക്ക് പിടിച്ച ഓട്ടത്തിനിടയിൽ എൻ്റെ പൃഥ്വി മോനേ കാണാൻ ഒരവസരം'; മേജർ രവിക്കുള്ള മറുപടിയാണോയെന്ന് മല്ലിക സുകുമാരനോട് ആരാധകർ

ആയിരം രൂപ അടച്ച് തുടങ്ങൂ; മാസം 9,250 രൂപ വരുമാനമായി നേടാം, ഇതാ ഒരു സ്‌കീം

ഒരു കോടിയുടെ ഒന്നാം സമ്മാനം ഈ നമ്പറിന്; ധനലക്ഷ്മി ലോട്ടറി ഫലം പ്രഖ്യാപിച്ചു|Dhanalekshmi DL 44 lottery result

കമലയുടെ ആ നീര്‍മാതളം പൂത്തു, നിറഞ്ഞു പരന്ന് ഓര്‍മയുടെ സുഗന്ധം

SCROLL FOR NEXT