Three-year-old boy dies after being hit by bus and scooter in Kozhikode 
Kerala

ബസ് സ്‌കൂട്ടറിലിടിച്ച് അപകടം; കോഴിക്കോട് മൂന്നുവയസുകാരന് ദാരുണാന്ത്യം

കോഴിക്കോട് നോര്‍ത്ത് കാരശ്ശേരിയില്‍ ബുധനാഴ്ച വൈകുന്നേരത്തോടെ ആയിരുന്നു അപകടം

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: സ്‌കൂട്ടറില്‍ ബസിടിച്ചുണ്ടായ അപകടത്തില്‍ മൂന്നുവയസ്സുകാരന് ദാരുണാന്ത്യം. കോഴിക്കോട് നോര്‍ത്ത് കാരശ്ശേരിയില്‍ ബുധനാഴ്ച വൈകുന്നേരത്തോടെ ആയിരുന്നു അപകടം. മലപ്പുറം കീഴുപറമ്പ് ഓത്തുപള്ളി പുറായി സ്വദേശി കാരങ്ങാടന്‍ ജെസിന്റെ മകന്‍ മുഹമ്മദ് ഹിബാന്‍ ആണ് മരിച്ചത്.

വളവില്‍ സ്വകാര്യ ബസ് സ്‌കൂട്ടറിനെ മറികടക്കാന്‍ ശ്രമിക്കവെയാണ് അപകടം. നോര്‍ത്ത് കാരശ്ശേരിയിലെ മാടാമ്പറം വളവില്‍ ആണ് അപകടം നടന്നത്. എടവണ്ണ- കൊയിലാണ്ടി സംസ്ഥാനപാതയില്‍ അരീക്കോട് ഭാഗത്തുനിന്നും വന്ന സ്വകാര്യ ബസ് സ്‌കൂട്ടറില്‍ ഇടിക്കുകയായിരുന്നു. ഇരുവാഹനങ്ങളും ഒരേദിശയിലാണ് സഞ്ചരിച്ചിരുന്നത്.

Three-year-old boy dies after being hit by bus and scooter in Kozhikode.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കസ്റ്റഡിയിലെടുത്ത ഭര്‍ത്താവിനെ തേടിയെത്തി; പൊലീസ് സ്റ്റേഷനില്‍ ഗര്‍ഭിണിക്ക് ക്രൂരമര്‍ദനം; ഒടുവില്‍ ഇടപെട്ട് മുഖ്യമന്ത്രി

മോഷണം ആരോപിച്ച് മർദ്ദനം; വാളയാറിൽ ഇതര സംസ്ഥാന തൊഴിലാളിക്ക് ദാരുണാന്ത്യം

സൈബർ ഫോറൻസിക്‌സ് ആൻഡ് സെക്യൂരിറ്റി,പി ജി ഡി സി എ തുടങ്ങിയ കോഴ്സുകൾക്ക് ഐ എച്ച് ആർ ഡിയിൽ ഇപ്പോൾ അപേക്ഷിക്കാം

'2026 മാര്‍ച്ച് 27'ന് മെസിയും ലമീന്‍ യമാലും നേര്‍ക്കുനേര്‍!

'കേരള ഹൈക്കോടതിയുടെ പുതിയ ചീഫ് ജസ്റ്റിസ്'; ആരാണ് ജസ്റ്റിസ് സൗമെന്‍ സെന്‍?

SCROLL FOR NEXT