ആദിദേവ് 
Kerala

ഇടുക്കിയിൽ പനി ബാധിച്ച് മൂന്ന് വയസുകാരൻ മരിച്ചു

ആദിദേവ് മരിച്ചത് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ 

Author : സമകാലിക മലയാളം ഡെസ്ക്

തൊടുപുഴ: ഇടുക്കിയിൽ പനി ബാധിച്ച് മൂന്നു വയസ്സുകാരൻ മരിച്ചു. തൂക്കുപാലം സ്വദേശി രതീഷ്-പ്രീതി ദമ്പതികളുടെ മകൻ ആദിദേവാണ് മരിച്ചത്. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. സംസ്ഥാനത്ത് പനി ബാധിത മരണം ഉയരുന്ന സാഹചര്യത്തിൽ അതീവ ജാഗ്രത പുലർത്തണമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. 

വിവിധ സാംക്രമിക രോഗങ്ങള്‍ ബാധിച്ച് ഈ മാസം മരിച്ചവരുടെ എണ്ണം 41 ആയി. പനി ബാധിച്ച് ജൂണിൽ മാത്രം ചികിത്സ തേടിയവർ രണ്ടുലക്ഷം കടന്നു. മലപ്പുറം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ പനി റിപ്പോര്‍ട്ട് ചെയ്തത്. ജില്ലയില്‍ 2164 കേസുകള്‍ ഇന്ന് റിപ്പോര്‍ട്ടു ചെയ്തു. കോഴിക്കോട് 1293, കൊല്ലം 1231, തിരുവനന്തപുരം 1208, എറണാകുളം 1177, കണ്ണൂര്‍ 1041 എന്നിങനെയാണ് ആയിരം കടന്ന മറ്റു ജില്ലകള്‍. 

ഇന്ന് 125 പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. ഡെങ്കി ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തത് എറണാകുളം ജില്ലയിലാണ്. 61 പേര്‍ക്കാണ് ഇന്ന് എറണാകുളത്തു സ്ഥിരീകരിച്ചത്. കൊല്ലത്ത് 27 കേസുകളും ആലപ്പുഴയില്‍ പത്ത് കേസുകളും റിപ്പോര്‍ട്ട് ചെയ്തു. 12 എലിപ്പനി കേസുകളും ഇന്നു സ്ഥിരീകരിച്ചു. വയനാട്ടിലാണ് ഏറ്റവും കൂടുതല്‍ എലിപ്പനി റിപ്പോര്‍ട്ട് ചെയ്തത്. ഇന്ന് നാല് പേര്‍ക്കാണ് ജില്ലയില്‍ രോഗം കണ്ടെത്തിയത്.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വിഖ്യാത നടന്‍ നാനാ പടേക്കര്‍ അന്തരിച്ചു

സ്റ്റാർലിങ്കിനെ കുത്തകകൾ തടയുന്നുവെന്ന വാദം അടിസ്ഥാനരഹിതം; ഇലോൺ മസ്കിന് കേന്ദ്രത്തിന്റെ മറുപടി

വിജ്ഞാപനമെത്തി... റെയിൽവേയിൽ 3,548 ഒഴിവ്; ബിരുദം മതി, ഇപ്പോൾ അപേക്ഷിക്കാം

പിരിവ് തുടങ്ങി, നാട്ടിക ടോൾ പ്ലാസയിൽ യുഡിഎഫ് ഉപരോധം; പൊലീസുമായി ഉന്തും തള്ളും

'വെള്ളത്തില്‍ എംഡിഎംഎ കലക്കി നല്‍കി, ശരണ്യയും ക്രൂരമായി പീഡിപ്പിച്ചു'; സ്പാ ബലാത്സംഗക്കേസില്‍ യുവതിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍