ജനക്ഷേമ മുന്നണി നേതാക്കള്‍ മാധ്യമങ്ങളെ കാണുന്നു/വീഡിയോ സ്്ക്രീന്‍ഷോട്ട്‌ 
Kerala

തൃക്കാക്കരയില്‍ ഒരു മുന്നണിക്കും പിന്തുണയില്ല; മനസാക്ഷി വോട്ടിന് ആഹ്വാനം ചെയ്ത് ജനക്ഷേമ മുന്നണി

സാഹചര്യങ്ങള്‍ വിലയിരുത്തി പ്രവര്‍ത്തകര്‍ വോട്ട് ചെയ്യണമെന്ന് ട്വന്റി ട്വന്റി കോര്‍ഡിനേറ്റര്‍ സാബു എം ജേക്കബ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: തൃക്കാക്കരയില്‍ മൂന്നു മുന്നണികള്‍ക്കും പിന്തുണ നല്‍കില്ലെന്ന് എഎപി-ട്വന്റി ട്വന്റി സഖ്യം. സാഹചര്യങ്ങള്‍ വിലയിരുത്തി പ്രവര്‍ത്തകര്‍ വോട്ട് ചെയ്യണമെന്ന് ട്വന്റി ട്വന്റി കോര്‍ഡിനേറ്റര്‍ സാബു എം ജേക്കബ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

തൃക്കാക്കരയില്‍ ഏത്് മുന്നണി വിജയിച്ചാലും കേരളത്തിന്റെ സാമൂഹിക- സാമ്പത്തിക-വികസന സാഹചര്യങ്ങളില്‍ ഒരു മാറ്റവുമുണ്ടാകില്ലെന്നും സാബു പറഞ്ഞു. 

നിലവിലെ രാഷ്ട്രീയ, സാമൂഹ്യ സാഹചര്യങ്ങള്‍ വിലയിരുത്തി ആര്‍ക്ക് വോട്ട് ചെയ്യാമെന്ന് തീരുമാനിക്കാം. പ്രലോഭനങ്ങള്‍ക്കും സ്വാധീനങ്ങള്‍ക്കും പണത്തിനും മദ്യത്തിനും അടിമപ്പെടാതെ സ്വതന്ത്രമായി ചിന്തിച്ച് വോട്ട് ചെയ്യണമെന്നും സാബു എം ജേക്കബും എഎപി സംസ്ഥാന കണ്‍വീനര്‍ പി സി സിറിയക്കും സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു. 

തൃക്കാക്കര ഉപതൈരഞ്ഞെടുപ്പില്‍ തങ്ങളുടെ നിലപാട് നിര്‍ണായകമാണെന്നും ഇരു നേതാക്കളും അവകാശപ്പെട്ടു. നേരത്തെ, എഎപി-ട്വന്റി ട്വന്റി ജനക്ഷേമ മുന്നണി മത്സരിക്കാനില്ലെന്ന് പ്രഖ്യാപിച്ചിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

Today's Rashi Phalam March 18 2026;പൊതുപ്രവര്‍ത്തനത്തില്‍ താല്‍പ്പര്യം, മനസിന് സന്തോഷം

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

SCROLL FOR NEXT