തൃപ്പൂണിത്തുറ അത്തച്ചമയം ഫെയ്സ്ബുക്ക്
Kerala

തൃപ്പൂണിത്തുറ അത്തച്ചമയം ഇന്ന്; ന​ഗരത്തിൽ ​ഗതാ​ഗത നിയന്ത്രണം

ഗവ ബോയ്സ് ഹൈസ്കൂൾ ഗ്രൗണ്ടിലെ അത്തംനഗറിൽ രാവിലെ 9.30 ന് സ്പീക്കർ എഎൻ ഷംസീർ ഉദ്ഘാടനം ചെയ്യും.

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ഓണത്തെ വരവേൽക്കാനൊരുങ്ങി മലയാളികൾ. ഈ വർഷത്തെ ഓണാഘോഷങ്ങൾക്ക് തുടക്കം കുറിച്ച് തൃപ്പൂണിത്തുറ അത്തച്ചമയം ഇന്ന് നടക്കും. ഗവ ബോയ്സ് ഹൈസ്കൂൾ ഗ്രൗണ്ടിലെ അത്തംനഗറിൽ രാവിലെ 9.30 ന് സ്പീക്കർ എഎൻ ഷംസീർ ഉദ്ഘാടനം ചെയ്യും. മന്ത്രി പി. രാജീവ് അത്തപ്പതാക ഉയർത്തും. ഹൈബി ഈഡൻ എംപി ഘോഷയാത്ര ഫ്ലാഗ് ഓഫ് ചെയ്യും. 59 കലാസംഘങ്ങളിലായി ആയിരത്തോളം കലാകാരന്മാർ ഘോഷയാത്രയിൽ പങ്കെടുക്കും.

ചരിത്രവും ഐതിഹ്യവും സമകാലിക വിഷയങ്ങളും പ്രതിപാദിക്കുന്ന 15 നിശ്ചലദൃശ്യങ്ങളുമുണ്ടാകും. തൃപ്പൂണിത്തുറ പ്രൈവറ്റ് ബസ് സ്റ്റാൻഡ്, സ്റ്റാച്യു, കിഴക്കേകോട്ട, എസ്എൻ ജം​ഗ്ഷൻ, വടക്കേകോട്ട, കോട്ടയ്‌ക്കകം, സ്റ്റാച്യു ജം​ഗ്ഷൻ വഴി നഗരം ചുറ്റുന്ന ഘോഷയാത്ര വൈകുന്നേരം മൂന്നിന്‌ തിരികെ അത്തംനഗറിലെത്തും.

രാവിലെ പത്തിന്‌ സിയോൻ ഓഡിറ്റോറിയത്തിൽ അത്തപ്പൂക്കളമത്സരവും പൂക്കളപ്രദർശനവും നടക്കും. അതേസമയം അത്തച്ചമയ ഘോഷയാത്രയോടനുബന്ധിച്ച് ഇന്ന് രാവിലെ 7 മണി മുതൽ വൈകിട്ട് 4 മണിവരെ തൃപ്പൂണിത്തുറയിലും സമീപ പ്രദേശങ്ങളിലും പ്രധാന വഴികളിലും ​ഗതാ​ഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

അത്തച്ചമയ ഘോഷയാത്ര വരുന്ന ബോയ്സ് സ്കൂൾ ​ഗ്രൗണ്ട്, തൃപ്പൂണിത്തുറ പ്രൈവറ്റ് ബസ് സ്റ്റാൻഡ്, സ്റ്റാച്യു, കിഴക്കേക്കോട്ട, എസ്എൻ ജം​ഗഷൻ, വടക്കേക്കോട്ട, പൂർണതൃയീശ ക്ഷേത്രം എന്നിവിടങ്ങളിലെ പാർക്കിങ്ങും പൂർണമായും നിരോധിച്ചു. അത്തച്ചമയ ഘോഷയാത്രയോടനുബന്ധിച്ച് ഇന്ന് എറണാകുളം ജില്ലയിലെ തൃപ്പൂണിത്തുറ നഗരസഭാ പരിധിയിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉൾപ്പെടെയുള്ള എല്ലാ സർക്കാർ പൊതുമേഖലാ സ്ഥാപനങ്ങൾക്കും ജില്ലാ കലക്ടർ പ്രാദേശിക അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം