Thrissur DCC Vice President Adv. MS Anil Kumar joined the BJP 
Kerala

'കോണ്‍ഗ്രസ് മത തീവ്രവാദ സംഘങ്ങള്‍ക്ക് അടിമപ്പെട്ടു', തൃശൂര്‍ ഡിസിസി വൈസ് പ്രസിഡന്റ് ബിജെപിയില്‍

ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍ അനില്‍ കുമാറിനെ ഷാളണിയിച്ച് പാര്‍ട്ടിയിലേക്ക് സ്വീകരിച്ചു.

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: തൃശൂര്‍ ഡിസിസി വൈസ് പ്രസിഡന്റ് അഡ്വ. എം.എസ്. അനില്‍ കുമാര്‍ ബിജെപിയില്‍ ചേര്‍ന്നു. ബി ജെ പി സംസ്ഥാന ഓഫീസില്‍ നടന്ന ചടങ്ങില്‍ സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍ അനില്‍ കുമാറിനെ ഷാളണിയിച്ച് പാര്‍ട്ടിയിലേക്ക് സ്വീകരിച്ചു.

ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് ചെയര്‍മാന്‍, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി, ഡിസിസി സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച അനില്‍കുമാര്‍ റെഡ്‌ക്രോസ് സൊസൈറ്റി കൃശൂര്‍ ജില്ലാ പ്രസിഡന്റ് കൂടിയാണ്. തൃശൂര്‍ ജില്ലയില്‍ ബി ജെ പിയെ ശക്തിപ്പെടുത്താന്‍ പ്രവര്‍ത്തിക്കുമെന്നും കോണ്‍ഗ്രസ് മത തീവ്രവാദ സംഘങ്ങള്‍ക്ക് അടിമപ്പെട്ടു കഴിഞ്ഞതായും അഡ്വ. അനില്‍ കുമാര്‍ പറഞ്ഞു.

ബി ജെ പി ദേശീയ സംഘടനാ ജനറല്‍ സെക്രട്ടറി ബി.എല്‍. സന്തോഷ്, സംസ്ഥാന പ്രഭാരി മുന്‍ കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍, കേന്ദ്രമന്ത്രി ശോഭാ കരന്തലജെ എന്നിവര്‍ അനില്‍ കുമാറിനെ അഭിനന്ദിച്ചു.

Thrissur DCC Vice President Adv. MS Anil Kumar joined the BJP

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഒറ്റക്കെട്ടായി പ്രതിപക്ഷം; ഗാന്ധിജി വെടിയേറ്റ് വീണ സ്ഥലത്ത് പ്രതിഷേധം; ജന്തര്‍ മന്ദിറില്‍ ഇന്റര്‍നെറ്റ് വിച്ഛേദിച്ചു

'വിദ്യാര്‍ഥികളുടെ ആശങ്കകള്‍ ന്യായം, സഹാനുഭൂതിയോടെ കൈകാര്യം ചെയ്യണം'; മോദി സര്‍ക്കാരിനോട് മുരളി മനോഹര്‍ ജോഷി

ഇതുവരെ ഒരു സേവിങ്ങും ഇല്ലേ?, ഭാവി ജീവിതം സുരക്ഷിതം; ഇതാ മൂന്ന് ടിപ്പുകള്‍

'രാജ്യത്തെ ഒറ്റുകൊടുക്കാന്‍ തീവ്രവാദികള്‍ എത്ര തന്നു'; പിഎസ്‌സി ഉദ്യോഗാര്‍ഥികള്‍ മണ്ണ് വാരി തിന്നപ്പോള്‍ വായില്‍ പഴമായിരുന്നോ?'; മഞ്ജുവിന് നേരെ സൈബര്‍ ആക്രമണം

പോസ്റ്റ് ഓഫീസ് ആര്‍ഡി: പ്രതിമാസം 5000 രൂപ നിക്ഷേപിച്ചാല്‍ എത്ര കിട്ടും?, 7000 ആണെങ്കിലോ?