M A Yusuffali  ഫയല്‍ ചിത്രം
Kerala

തൃശൂരിലെ ലുലുമാള്‍: പ്രതിസന്ധിയെ നിയമപരമായി നേരിടുമെന്ന് എം എ യൂസഫലി

ജനാധിപത്യ രാജ്യത്ത് ആരെയും ചോദ്യം ചെയ്യാനുള്ള അവകാശമുണ്ട്

Author : സമകാലിക മലയാളം ഡെസ്ക്

കുവൈത്ത്: തൃശൂര്‍ ലുലു മാള്‍ പദ്ധതിയുടെ പ്രതിസന്ധിയില്‍ നിയമപരമായി മുന്നോട്ടു പോകുമെന്ന് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലി. ലുലു ഗ്രൂപ്പ് അതിന്റെ എല്ലാ ബിസിനസ് പ്രവര്‍ത്തനങ്ങളും അത് പ്രവര്‍ത്തിക്കുന്ന രാജ്യങ്ങളിലെ നിയമവ്യവസ്ഥകള്‍ക്കനുസൃതമായാണ് നടത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു. തൃശൂര്‍ ലുലു മാളുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന വിവാദങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.

കുവൈത്തില്‍ ലുലുമാള്‍ ഉദ്ഘാടന വേളയിലാണ് അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞത്. നിയമപരമായാണ് എപ്പോഴും പ്രവര്‍ത്തിച്ചിട്ടുള്ളത്. തൃശൂര്‍ പദ്ധതിയിലും അങ്ങനെ തന്നെയാണ്. ജനാധിപത്യ രാജ്യത്ത് ആരെയും ചോദ്യം ചെയ്യാനുള്ള അവകാശമുണ്ട്. നിയമപരമായി എല്ലാ നപടികളുമായി മുന്നോട്ടു പോകുമെന്നും അദ്ദേഹം പറഞ്ഞു.

തൃശൂരില് ലുലു മാള്‍ വരാത്തത് ഒരു പാര്‍ട്ടിയുടെ ഇടപെടല്‍ മൂലമെന്ന എംഎ യൂസഫലിയുടെ പ്രസ്താവന നേരത്തെ വിവാദമായിരുന്നു. തൃശ്ശൂര്‍ മാനേജ്‌മെന്റ് അസോസിയേഷന്‍ ആസ്ഥാന മന്ദിരോദ്ഘാടനച്ചടങ്ങിലാണ് പാര്‍ട്ടിയുടെയും പരാതിക്കാരന്റേയും പേരുപറയാതെ യൂസഫലി സംസാരിച്ചത്. പിന്നാലെയാണ് വരന്തരപ്പിള്ളിയിലെ സിപിഐ ലോക്കല്‍ കമ്മിറ്റി അംഗവും കിസാന്‍ സഭയുടെ നേതാവുമായ മുകുന്ദന്‍ താനാണ് ആ പരാതിക്കാരനെന്ന് വ്യക്തമാക്കുന്നത്. പിന്നാലെ നിര്‍ദ്ദിഷ്ട സ്ഥലത്തെച്ചൊല്ലി വിവാദം ഉയരുകയും ചെയ്തു.

Thrissur Lulu Project: Will Proceed Legally, Says M A Yusuffali

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; രണ്ട് മരണം

'പട്ടി കടിക്കുന്നത് നോക്കുകയല്ല പഞ്ചായത്തിന്റെ പണി'; 19 വര്‍ഷത്തെ നിയമപോരാട്ടം; 70കാരന് പലിശ സഹിതം 30,000 നഷ്ടപരിഹാരം

മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; എട്ട് ജില്ലകളില്‍ റെഡ് അലര്‍ട്ട്; ജാഗ്രത

ഗൂഡല്ലൂർ: മേട്ടുക്കുറിഞ്ഞി പൂക്കാലം; പൂക്കളും ചെടികളും നശിപ്പിച്ചാൽ 25,000 രൂപ പിഴ, കർശന നടപടിയുമായി തമിഴ്‌നാട് വനംവകുപ്പ്

Today's Rashi Phalam August 01 | യാത്ര ഗുണകരമാകും, സന്തോഷകരമായ കൂടിക്കാഴ്ചയ്ക്ക് സാധ്യത