mk varghese 
Kerala

'വെറും വാ​ഗ്ദാനം... അതും പറഞ്ഞ് പോയ എംപിയാണ്'; വീണ്ടും, പ്രതാപന് 'പഴി'; സുരേഷ് ​ഗോപി മാന്യനെന്ന് തൃശൂർ മേയർ (വിഡിയോ)

'പ്രതാപൻ വാഗ്ദാനം മാത്രമാണ് നൽകിയത്. എനിക്ക് നുണ പറയണ്ടേ കാര്യമില്ല'

സമകാലിക മലയാളം ഡെസ്ക്

തൃശൂർ: മുൻ എം പി, ടിഎൻ പ്രതാപന് വീണ്ടും തൃശൂർ മേയർ എംകെ വർഗീസിൻ്റെ പഴി. സുരേഷ് ഗോപിക്കു വീണ്ടും വാഴ്ത്തൽ. ലാലൂർ ഐ എം വിജയൻ സ്പോർട്സ് കോംപ്ലക്സിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് വിളിച്ചു ചേർത്ത വാർത്താസമ്മേളനത്തിലാണ് മേയർ വീണ്ടും പ്രതാപനെ ഇകഴ്ത്തിയത്.

'പ്രതാപൻ വാഗ്ദാനം മാത്രമാണ് നൽകിയത്. എനിക്ക് നുണ പറയണ്ടേ കാര്യമില്ല. ഞാൻ തന്നെയല്ലേ മേയർ എന്ന് എനിക്ക് ഇപ്പോൾ സംശയം തോന്നുകയാണ്. ഞാൻ മേയർ ആയിരിക്കുമ്പോൾ നാല് വർഷവും പ്രതാപൻ എംപിയായിരുന്നു. അതിനിടെ അദ്ദേഹം ഒരു പ്രാവശ്യം പോലും ചർച്ച നടത്തിയിട്ടില്ല. ഒരു പരിപാടിക്ക് കൂടിക്കണ്ടപ്പോൾ അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി 500 കോടി രൂപ പാസാക്കാൻ സമ്മർദ്ദം ചെലുത്താമെന്ന് ഉറപ്പു നൽകി. അതിന്റെ ഒപ്പം നിൽക്കാമെന്നും പറഞ്ഞിട്ട് പോയതാണ് പ്രതാപൻ. ഒന്നും തന്നില്ല.'

'ആ കാര്യത്തിൽ മാന്യത കാണിച്ചത് സുരേഷ് ഗോപിയാണ്. സുരേഷ് ഗോപി ഞാനുമായി ഡിസ്കഷൻ വച്ചു. ആവശ്യങ്ങൾ പറഞ്ഞപ്പോൾ പണം അനുവദിച്ചു. ആ പണം പൂർണമായും അതേ ആവശ്യത്തിന് ഉപയോഗിക്കുകയും ചെയ്തു'- മേയർ വിശദീകരിച്ചു.

സംഘപരിവാർ ബന്ധമാണ് ഇങ്ങനെ പറയാൻ പ്രേരിപ്പിക്കുന്നത് എന്ന പ്രതാപന്റെ ആരോപണവും മേയർ തള്ളി. 'സംഘപരിവാറോ അതെന്താണ് സാധനം. എനിക്ക് അങ്ങനെ ഒന്ന് അറിയില്ലല്ലോ?'- എൽഡിഎഫിനു വേണ്ടി താൻ തെരഞ്ഞെടുപ്പു പ്രചാരണത്തിനുണ്ടാകില്ലെന്നും മേയർ ആവർത്തിച്ചു.

mk varghese once again belittled Prathapan at a press conference called to mark the inauguration of the Lalur I.M. Vijayan Sports Complex.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തുടരെ 2 വിക്കറ്റുകള്‍ വീഴ്ത്തി ഇന്ത്യയുടെ തിരിച്ചു വരവ്; ഭീഷണി ഉയര്‍ത്തി ദക്ഷിണാഫ്രിക്ക ക്യാപ്റ്റന്‍

കുട്ടിക്കാനത്ത് വിനോദ സഞ്ചാരി കയത്തിൽ വീണ് മരിച്ചു; ഒപ്പമുള്ള സുഹൃത്ത് വാഹനവുമായി കടന്നുകളഞ്ഞു

ലോലനെ സൃഷ്ടിച്ച പ്രതിഭ; കാര്‍ട്ടൂണിസ്റ്റ് ചെല്ലന്‍ അന്തരിച്ചു

ടെസ്റ്റിന് ഒരുങ്ങണം; കുല്‍ദീപ് യാദവിനെ ടി20 ടീമില്‍ നിന്നു ഒഴിവാക്കി

അഷ്ടമിരോഹിണി വള്ളസദ്യയില്‍ ആചാരലംഘനം ഉണ്ടായി, പരിഹാരക്രിയ പൂര്‍ത്തിയാക്കാന്‍ തീരുമാനം

SCROLL FOR NEXT