തൃശൂര്‍ പൂരം സാപിള്‍ വെടിക്കെട്ട് Special Arrangement
Kerala

തൃശൂര്‍ പൂരം: ആകാശ വിസ്മയം തീര്‍ത്ത് സാംപിള്‍ വെടിക്കെട്ട്, അമിട്ട് അവശിഷ്ടം വീണ് ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥന് പരിക്ക്

2000 കിലോ വീതം കരിമരുന്ന് ഉപയോഗിച്ചുള്ള സാമഗ്രികള്‍ പൊട്ടിച്ചാണ് തിരുവമ്പാടി പാറമേക്കാവ് വിഭാഗങ്ങൾ ആകാശക്കാഴ്ചക്ക് ഹരം പകര്‍ന്നത്

Author : സമകാലിക മലയാളം ഡെസ്ക്

തൃശ്ശൂര്‍: ആകാശച്ചെരുവില്‍ അഗ്‌നി താണ്ഡവമായി തൃശൂര്‍ പൂരം സാപിള്‍ വെടിക്കെട്ട്. രാത്രി 7ന് ആദ്യം തിരുവമ്പാടിയും തുടര്‍ന്നു പാറമേക്കാവും സാംപിളിനു തിരി കൊളുത്തിയപ്പോള്‍ ജനസാഗരം ആര്‍ത്തിരമ്പി. തിരുവമ്പാടിക്കു വേണ്ടി മുണ്ടത്തിക്കോട് സ്വദേശി പിഎം സതീശനും പാറമേക്കാവിനു വേണ്ടി കോട്ടയം സ്വദേശി ബിനോയ് ജേക്കബുമാണ് ആകാശപ്പൂരത്തിന്റെ വിസ്മയം ഒരുക്കിയത്.

ഇരു വിഭാഗവും 2000 കിലോ വീതം കരിമരുന്ന് ഉപയോഗിച്ചുള്ള സാമഗ്രികള്‍ പൊട്ടിച്ചാണ് ആകാശക്കാഴ്ചക്ക് ഹരം പകര്‍ന്നത്. സ്വരാജ് റൗണ്ടില്‍ പൊലീസ് അനുവദിച്ച സ്ഥലങ്ങളില്‍ നിന്നു മാത്രമേ സാംപിള്‍ വെടിക്കെട്ടു കാണാന്‍ അനുവദിച്ചുള്ളു.

അതിനിടെ, സാംപിള്‍ വെടിക്കെട്ടിനിടെയുണ്ടായ അപകടത്തില്‍ ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥന് പരിക്കേറ്റു. അമിട്ട് പൊട്ടിയതിന്റെ അവശിഷ്ടം വീണാണ് പരിക്കേറ്റത്. ചാലക്കുടി ഫയര്‍ഫോഴ്‌സ് യൂണിറ്റിലെ ഹോം ഗാര്‍ഡ് ടിഎ ജോസിനാണ് പരിക്കേറ്റത്. ജോസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിരുവമ്പാടിയുടെ സാമ്പിള്‍ വെടിക്കെട്ടിനിടെയാണ് അമിട്ട് പൊട്ടിയതിന്റെ അവശിഷ്ടം വീണത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാജ്യത്ത് ഇന്ധന വില വര്‍ധിച്ചേക്കും; പെട്രോള്‍, ഡീസല്‍ വില 5 രൂപവരെ ഉയരും; ഗാര്‍ഹിക എല്‍പിജിക്ക് 50 രൂപവരെ വര്‍ധന; റിപ്പോര്‍ട്ട്

കാത്തിരിപ്പിന് രണ്ടുപകലുകള്‍ മാത്രം ബാക്കി; യുഡിഎഫും എല്‍ഡിഎഫും തുല്യപ്രതീക്ഷയില്‍; തൂക്കുസഭയെന്ന് ബിജെപി

ബോക്‌സ് ഓഫീസില്‍ ലാലേട്ടനെ വീഴ്ത്തിയ നാല്‍വര്‍ സംഘം; 'വാഴ 2' ഒടിടിയിലേക്ക്; എവിടെ, എപ്പോള്‍?

വരുന്നു ശക്തമായ മഴ; വെള്ളക്കെട്ടും കൃഷിനാശവും ഉണ്ടായേക്കും; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

വിജയവഴിയില്‍ തിരിച്ചെത്തി ഡല്‍ഹി; പരാഗിന്റെ ഒറ്റയാള്‍ പോരാട്ടം തുണച്ചില്ല; പോയന്റ് പട്ടികയില്‍ കയറ്റം

SCROLL FOR NEXT