ഫയല്‍ ചിത്രം 
Kerala

തൃശൂർ പൂരം; വടക്കുന്നാഥ ക്ഷേത്രത്തിൽ ചെരുപ്പിനു വിലക്കേർപ്പെടുത്തി ഹൈക്കോടതി

പൂരം ദിവസങ്ങളിൽ അർഹിക്കുന്ന ​ഗൗരവത്തോടെ ഇക്കാര്യങ്ങൾ പാലിക്കുന്നുണ്ടെന്നു ഉറപ്പാക്കണമെന്നും ജസ്റ്റിസ് അനിൽ കെ നരേന്ദ്രൻ, ജി ​ഗിരീഷ് എന്നിവരടങ്ങിയ ദേവസ്വം ബഞ്ച് നിർദ്ദേശിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

തൃശൂർ: തൃശൂർ പൂരത്തിനു വടക്കുന്നാഥ ക്ഷേത്രത്തിൽ ചെരുപ്പിനു വിലക്കേർപ്പെടുത്തി ഹൈക്കോടതി ദേവസ്വം ബഞ്ച്. ക്ഷേത്രത്തിലെ ആചാരങ്ങൾക്കും പാരമ്പര്യങ്ങൾക്കും വിധേയമായി വേണം ആരാധനയെന്നും ചെരുപ്പ് ധരിച്ചു ആളുകൾ വരുന്നത് അനുവദിക്കരുതെന്നും കോടതി വ്യക്തമാക്കി. ക്ഷേത്രത്തിലെ നിത്യപൂജകളും ചടങ്ങുകളും ഉത്സവങ്ങളും നടക്കുന്നുണ്ടെന്നു കൊച്ചിൻ ദേവസ്വം ബോർഡ് ഉറപ്പുവരുത്തണമെന്നും ഉത്തരവിലുണ്ട്. 

പൂരം ദിവസങ്ങളിൽ അർഹിക്കുന്ന ​ഗൗരവത്തോടെ ഇക്കാര്യങ്ങൾ പാലിക്കുന്നുണ്ടെന്നു ഉറപ്പാക്കണമെന്നും ജസ്റ്റിസ് അനിൽ കെ നരേന്ദ്രൻ, ജി ​ഗിരീഷ് എന്നിവരടങ്ങിയ ദേവസ്വം ബഞ്ച് നിർദ്ദേശിച്ചു. കഴിഞ്ഞ വർഷത്തെ പൂരത്തിനു ആചാര ലംഘനമുണ്ടായെന്നു ചൂണ്ടിക്കാണിച്ച് തൃശൂർ സ്വദേശിയായ കെ നാരായണൻകുട്ടി നൽകിയ ഹർജി പരി​ഗണിച്ചാണ് കോടതിയുടെ ഉത്തരവ്. 

തെക്കേ ​ഗോപുര നടയിൽ ഭക്ഷണാവശിഷ്ടങ്ങൾ തള്ളിയെന്നും പ്ലാസ്റ്റിക്ക് അടക്കമുള്ള മാലിന്യങ്ങൾ കിടക്കുന്നുവെന്നുമുള്ള മാധ്യമ വാർത്തയിൽ ഹൈക്കോടതി സ്വമേധയാ കേസെടുക്കുകയും ചയ്തിരുന്നു. ഇതും പരി​ഗണിച്ചാണ് ഉത്തരവ്. വിഷയത്തിൽ ദേവസ്വം ബോർഡിന്റെ വിശദീകരണം കോടതി അം​ഗീകരിച്ചു. തേക്കിൻകാട് മൈതാനം നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് ഉപയോ​ഗിക്കുന്നില്ലെന്നു ഉറപ്പു വരുത്താൻ സർക്കിൾ ഇൻസ്പെക്ടർ പതിവായി പട്രോളിങ് ഉറപ്പാക്കണമെന്നും കോടതി നിർദ്ദേശിച്ചിട്ടുണ്ട്. 

ഈ വാർത്ത കൂടി വായിക്കൂ 

​സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബലാബലത്തില്‍നിന്നു കെസി പുറത്ത്?, ഡല്‍ഹിയില്‍ തുടരാന്‍ ഹൈക്കമാന്‍ഡ്, പാര്‍ലമെന്‍ററി പദവിയില്‍ പുനര്‍ നിയമനം

പാമ്പ് കടിച്ചാല്‍ പഴങ്ങളും പച്ചക്കറികളും വിഷമാകുമോ?

കഥയും സ്റ്റാർഡവും ഒന്നുമല്ല കാര്യം! ഇക്കയും ഏട്ടനും ഒന്നിച്ചപ്പോൾ ബോക്സ് ഓഫീസ് കുലുങ്ങിയോ ? 'പേട്രിയറ്റ്' ഓപ്പണിങ് ഡേ കളക്ഷൻ

'ഇറാന്‍ ചോദിക്കുന്ന കാര്യങ്ങള്‍ എനിക്ക് അംഗീകരിക്കാന്‍ പറ്റാത്തത്'; ചര്‍ച്ചാ നിര്‍ദ്ദേശങ്ങളില്‍ തൃപ്തനല്ലെന്ന് ട്രംപ്

'ചില ആളുകൾ ചേർന്ന് എന്റെ കരിയർ നശിപ്പിക്കാൻ ശ്രമിച്ചു, സിനിമയുടെ റിലീസ് തടഞ്ഞു'; വെളിപ്പെടുത്തലുമായി ​ഗൗതം മേനോൻ

SCROLL FOR NEXT