തിരുവനന്തപുരം: തൃശൂര്‍ പൂരം കലക്കലുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോര്‍ട്ട് സംസ്ഥാന സര്‍ക്കാരിന് കൈമാറി. ക്രൈംബ്രാഞ്ച് മേധാവി സമര്‍പ്പിച്ച റിപ്പോര്‍ട്ട് ഡിജിപിയാണ് സര്‍ക്കാരിന്റെ പരിഗണനയ്ക്ക് കൈമാറിയത്. തിരുവമ്പാടി ദേവസ്വം ഭാരവാഹികള്‍ ഉള്‍പ്പെടെ 8 പേരാണ് പ്രതിപ്പട്ടികയിലുള്ളത്.
കഴിഞ്ഞദിവസമാണ് ക്രൈംബ്രാഞ്ച് മേധാവി ഡിജിപിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. കുറ്റപത്രം സമര്‍പ്പിക്കുന്നതിന് ആവശ്യമായ സര്‍ക്കാര്‍ അനുമതി തേടിയാണ് റിപ്പോര്‍ട്ട് കൈമാറിയത്. പൂരം അലങ്കോലപ്പെട്ട സംഭവത്തില്‍ തിരുവമ്പാടി ദേവസ്വത്തിന്റെ ഭാഗത്തുണ്ടായ വീഴ്ചകളാണ് അന്വേഷണ റിപ്പോര്‍ട്ടില്‍ പ്രധാനമായും ചൂണ്ടിക്കാട്ടുന്നതെന്നാണ് വിവരം.
കലാപാഹ്വാനം, ഇരു വിഭാഗങ്ങള്‍ തമ്മില്‍ സ്പര്‍ധയുണ്ടാക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്. റിപ്പോര്‍ട്ടില്‍ പൊലീസിന് ക്ലീന്‍ ചിറ്റാണ് നല്‍കിയതെന്നാണ് സൂചന. സംഭവം നടന്ന് വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും തുടര്‍നടപടികള്‍ വൈകുന്നതില്‍ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. രാഷ്ട്രീയപരവും പ്രാദേശികവുമായ സമ്മര്‍ദ്ദങ്ങളെത്തുടര്‍ന്ന് അന്വേഷണ റിപ്പോര്‍ട്ട് പൂഴ്ത്തിവെച്ചുവെന്നാണ് ആക്ഷേപം ഉയര്‍ന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates